Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലം വരവായി; ഇനി ചര്‍മ്മത്തെ സൂക്ഷിച്ചോളൂ !

മഴക്കാലമാണ് വരുന്നത്; ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ പണി എട്ടിന്റെ കിട്ടും !

മഴക്കാലം വരവായി;  ഇനി ചര്‍മ്മത്തെ സൂക്ഷിച്ചോളൂ !
, തിങ്കള്‍, 29 മെയ് 2017 (13:55 IST)
മണ്‍സൂണ്‍കാലത്ത് സൌന്ദര്യം സംരക്ഷിക്കാന്‍ ഇത്തിരി പ്രയാസമാണ്. മഴക്കാലമെന്നാല്‍ പകര്‍ച്ചവ്യാധികളുടെ കാലം കൂടിയാണ്. പലരോഗങ്ങളും ഈ കാലഘട്ടങ്ങിലാണ് ഉണ്ടാകുന്നത്. ശരീരത്തില്‍ ഈര്‍പ്പം കൊണ്ടുണ്ടാകുന്ന അണുബാധയാണ്‌ അസുഖങ്ങള്‍ക്ക് പ്രധാനകാരണം. മഴക്കാലത്ത് ചര്‍മ്മത്തെ സംരക്ഷിക്കണോ? ഇതാ ചില എളുപ്പ വഴികള്‍.
 
മഴക്കാലം തണുപ്പും, സുഖവും നല്കുന്ന കാലം മാത്രമല്ല, ചര്‍മ്മം വിണ്ടുകീറലും, ഫംഗസ് ബാധയും നേരിടുന്ന കാലവുമാണ്. മഴക്കാലത്ത് സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഈ കാലഘട്ടങ്ങളില്‍  അമിതമായി മേക്കപ്പ് ചെയുന്നത് ചര്‍മത്തെ ഇല്ലാതാക്കും. ഈര്‍പ്പമുള്ള അന്തരീക്ഷം ചര്‍മ്മത്തില്‍ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത ഉണ്ടാക്കുന്നു.
 
ചര്‍മ്മം ഏത് തരത്തില്‍ പെട്ടതായാലും രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ മുഖം കഴുകി മുഖത്തെ അഴുക്കും, പൊടിയുമൊക്കെ നീക്കം ചെയ്യണം. മഴക്കാലത്ത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍‌ത്താന്‍ ഒരു ടോണര്‍ ഉപയോഗിക്കേണ്ടത് പ്രധാന കാര്യമാണ്. ആല്‍ക്കഹോള്‍ അടങ്ങാത്ത ടോണര്‍ ദിവസം രണ്ട് പ്രാവശ്യം ഉപയോഗിക്കുക. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലായിരിക്കും. അതിനാല്‍ കട്ടികൂടിയ ലോഷനുകളും ക്രീമുകളും ഉപയോഗിക്കാതിരിക്കുക. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറന്ന് കിട്ടാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആവി പിടിക്കുന്നത് ഫലപ്രദമാണ്.
 
മഴക്കാലത്ത് മുടി സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീര്യാംശം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തലയിലെ എണ്ണമായം കഴുകി കളയുകയും വേണം. കുടാതെ മുടി നനവുകൂടാതെ ഉണക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുടിയിഴകള്‍ക്കിടയില്‍ കായകള്‍ രൂപപ്പെട്ട് പൊട്ടിപ്പോകാതിരിക്കാനാണിത്. കുളി കഴിഞ്ഞശേഷം മുടി കെട്ടിവയ്ക്കാനും പാടില്ല. മഴക്കാലത്ത് പപ്പായ, അല്ലെങ്കില്‍ പുതിന ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്യുന്നത് ഉത്തമമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടപ്പറയിൽ അവള്‍ ഓർക്കുന്നത് 'അവനെ'യാണ്; പണി കിട്ടുന്നതോ ? ഭര്‍ത്താവിനും !