സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാത്തത് ഇക്കാരണത്താല്‍
സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാത്തത് ഇക്കാരണത്താല്‍
റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലേക്ക് നയിച്ചശേഷം പരിശീലക സ്ഥാനം രാജിവച്ച സിനദിന്‍ സിദാന്‍ ഫ്രാന്‍സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലീ ഗ്രേറ്റ്.
ഫ്രാന്‍സിന്റെ പരിശീലകനാവുന്ന കാര്യത്തില്‍ സിദാന്‍ ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ഗ്രേറ്റ് വ്യക്തമാക്കിയത്. ടീമിനെ റഷ്യന്‍ ലോകകപ്പില്‍ ചാമ്പ്യന്മാരാക്കിയ ദിദിയര്‍ ദെഷാംപ്സുമായി ഫെഡറേഷന്‍ 2020വരെ കരാറുണ്ട്. 2020ല്‍ നടക്കുന്ന യൂറോകപ്പ് വരെ അദ്ദേഹത്തിനായിരിക്കും ടീമിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
ദെഷാംപ്‌സ് ഒരു മികച്ച പരിശീലകനാണ്. താരങ്ങളെ മനസിലാക്കുന്നതില്‍ അതിയായ മിടുക്കാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍, 2020ന് ശേഷം എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ഗ്രെയ്റ്റ് പറഞ്ഞു.
അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ സിദാന്‍ തയ്യാറായിട്ടില്ല. ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത ദെഷാംപ്‌സിന് രണ്ടു വര്‍ഷം കൂടി കരാറുള്ളതിനാലാണ് സിദാന്‍ വിഷയത്തില്‍ മൌനം തുടരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. രാജ്യത്തെ ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ദെഷാംപ്‌സിനെ അപമാനിക്കുന്ന പ്രവര്‍ത്തി സിദാനില്‍ നിന്ന് ഉണ്ടാകില്ലെന്നും ഒരു കൂട്ടം ആരാധകര്‍ വ്യക്തമാക്കുന്നുണ്ട്.