Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രക്ഷകന്‍ വില്ലനായി; കളിക്കളത്തില്‍ മേധാവിത്വം പുലര്‍ത്തിയിട്ടും ജയിക്കാതെ സ്‌പെയിന്‍, പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ച് ഇറ്റലി ഫൈനലില്‍

രക്ഷകന്‍ വില്ലനായി; കളിക്കളത്തില്‍ മേധാവിത്വം പുലര്‍ത്തിയിട്ടും ജയിക്കാതെ സ്‌പെയിന്‍, പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ച് ഇറ്റലി ഫൈനലില്‍
, ബുധന്‍, 7 ജൂലൈ 2021 (07:06 IST)
യൂറോ കപ്പ് സെമി ഫൈനലില്‍ വമ്പന്‍മാരായ സ്‌പെയിനും ഇറ്റലിയും ഏറ്റുമുട്ടിയപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാണാന്‍ സാധിച്ചത് അവസാന നിമിഷം വരെ നീണ്ട ജീവന്‍മരണ പോരാട്ടം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനെ തോല്‍പ്പിച്ച് ഇറ്റലി യൂറോ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോഗോള്‍ നേടി സമനില പാലിച്ചു. ഇതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2 നാണ് ഇറ്റലിയുടെ വിജയം. 
 
സ്‌പെയിന്റെ ആദ്യ കിക്ക് ഡാനി ഒല്‍മെ പുറത്തേയ്ക്ക് അടിച്ചു കളഞ്ഞു. സൂപ്പര്‍ താരം മൊറാട്ടയും പെനല്‍റ്റി ഷൂട്ടൗട്ടില്‍ നിരാശപ്പെടുത്തി. കളിയില്‍ രക്ഷകനായി അവതരിച്ച ശേഷമാണ് മൊറാട്ട പെനല്‍റ്റി ഷൂട്ടൗട്ടില്‍ കിക്ക് പാഴാക്കിയത്. സ്‌പെയിന് വേണ്ടി 80-ാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നത് മൊറാട്ടയിലൂടെയാണ്. അറുപതാം മിനിറ്റില്‍ ഫെഡറിക്കോ കിയേസയാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്. 
 
കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സ്‌പെയിന്‍ ആയിരുന്നു. തുടക്കംമുതല്‍ പൊസഷന്‍ ഗെയ്മിലൂടെ സ്‌പെയിന്‍ ഇറ്റലിയെ ഞെട്ടിച്ചു. ടിക്കി ടാക്കാ താളത്തില്‍ കുറിയ പാസുകളുമായി സ്‌പെയിന്‍ കളം നിറഞ്ഞു. പല തവണ ഇറ്റലിയുടെ ഗോള്‍ പോസ്റ്റിലേക്ക് ഇരച്ചെത്തിയെങ്കിലും ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സ്‌പെയിന്‍ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല. എന്നാല്‍, മറുവശത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ മുന്നേറാനാണ് ഇറ്റലി കൂടുതലും ശ്രമിച്ചിരുന്നത്. 
 
1968 ന് ശേഷം യൂറോ കപ്പ് നേടാന്‍ ഇറ്റലിക്ക് സാധിച്ചിട്ടില്ല. ഒരു വിജയം കൂടി സാധ്യമാക്കിയാല്‍ ഇറ്റലിക്ക് യൂറോയില്‍ മുത്തമിടാം. ഇംഗ്ലണ്ട്-ഡെന്‍മാര്‍ക്ക് സെമി ഫൈനലിലെ വിജയികളെയായിരിക്കും ഫൈനലില്‍ ഇറ്റലി നേരിടുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ പ്രായത്തിലും എന്നാ ഒരിതാ: പുൽക്കോർട്ടിൽ അത്ഭുതമായി റോജർ ഫെഡറർ