ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന് ശേഷം മുൻ ബ്ലാസ്റ്റേഴ്‌സ് താരവും നിലവിലെ ബഗാൻ താരവുമായ സന്ദേശ് ജിങ്കൻ നടത്തിയ പ്രതികരണം വിവാദത്തിൽ. മത്സരത്തിൽ ജിങ്കൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവാദം ചൂടുപിടിച്ചത്.
മത്സരത്തിൽ ഇഞ്ചുറി സമയത്ത് നേടിയ ഗോളിന്റെ ബലത്തിൽ എടികെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ തളച്ചിരുന്നു. ഇതിന് പിന്നാലെ ഞങ്ങൾ കളിച്ചത് സ്ത്രീകൾക്കൊപ്പമായിരുന്നു എന്ന പരാമർശമാണ് ജിങ്കൻ നടത്തിയത്. ബ്ലാസ്റ്റേഴ്‌സ് ടീമിനെറ്റും സ്ത്രീകളെയും അപമാനിച്ചതിൽ വലിയ പ്രതിഷേധമാണ് ജിങ്കനെതിരെ ഉയരുന്നത്.
സംഭവം വിവാദമായതോടെ ബ്ലാസ്റ്റേഴ്‌സിനെ അവഹേളിക്കാൻ താൻ ശ്രമിച്ചില്ലെന്ന് ജിങ്കൻ വിശദീകരിച്ചു. അതേസമയം പരാമർശം നടത്തിയതിന് ശേഷം എനിക്ക് അമ്മയുണ്ട് പെങ്ങളുണ്ട് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ലെന്ന് വുമൺസ് ഫുട്ബോൾ ഇന്ത്യ ട്വീറ്റ് ചെയ്‌തു. മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ ജിങ്കനോടുള്ള ആദരസൂചകമായി ടീം പിൻവലിച്ച 21ആം നമ്പർ ജേഴ്‌സി തിരികെ കൊണ്ടുവരണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.