Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മെസ്സി റെക്കോർഡുകൾ തീർക്കുമ്പോൾ ചുമ്മാതിരിക്കുന്നതെങ്ങനെ, ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് സി ആർ 7 ഷോ

മെസ്സി റെക്കോർഡുകൾ തീർക്കുമ്പോൾ ചുമ്മാതിരിക്കുന്നതെങ്ങനെ, ഫുട്ബോൾ ലോകത്തെ  ഞെട്ടിച്ച് സി ആർ 7 ഷോ
, വെള്ളി, 24 മാര്‍ച്ച് 2023 (12:53 IST)
കരിയറിൻ്റെ തുടക്കസമയത്ത് തന്നെ എതിരാളികളാക്കപ്പെടുകയും അന്താരാഷ്ട്ര ഫുട്ബോളിനെ തന്നെ കാലങ്ങളായി തങ്ങളുടെ കാൽക്കീഴിൽ അടക്കി നിർത്തുകയും ചെയ്ത താരങ്ങളാണ് പോർച്ചുഗലിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജൻ്റീനയുടെ ലയണൽ മെസ്സിയും. കഴിഞ്ഞ വർഷം റൊണാൾഡോ ഏറെ നിറം മങ്ങിയപ്പോൾ ലോകകപ്പ് കിരീടമടക്കമുള്ള നേട്ടങ്ങളുമായി മെസ്സി നിറഞ്ഞാടിയിരുന്നു.
 
ലോകകപ്പ് ടീമിൽ നിന്നും പുറത്താക്കപ്പെട്ടിരുന്ന റോണോ യൂറോ കപ്പ് യോഗ്യതാമത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ മടങ്ങിയെത്തിയിരുന്നു. പുതിയ കോച്ചിൻ്റെ കീഴിൽ പഴയപ്രതാപത്തോടെ കളിയിലെ ആദ്യ നിമിഷങ്ങൾ മുതൽ നായകനായാണ് ലീച്ചെൻസ്റ്റൈനെതിരെ റോണോ കളത്തിലിറങ്ങിയത്. ലീച്ചെൻസ്റ്റൈനെതിരെ കരിയറിലെ 197മത് മത്സരമാണ് റൊണാൾഡോ കളിച്ചത്. 
 
ഇതോടെ 196 കരിയർ മത്സരങ്ങൾ കളിച്ച കുവൈത്തീൻ്റെ ബാദർ അൽ മുത്താവയുടെ റെക്കോർഡ് റോണൊ തകർത്തു. മത്സരത്തിൻ്റെ തുടക്കം മുതൽ നായകനായി കളത്തിലിറങ്ങിയ റോണോ ആദ്യം പെനാൽട്ടിയിലൂടെയും പിന്നീട് ഫ്രീകിക്കിലൂടെയുമാണ് ഗോൾ നേടിയത്. കരിയറിലെ അറുപതാമത് ഫ്രീകിക്ക് ഗോളും പോർച്ചുഗലിനായി 120 കരിയർ ഗോളുകളുമാണ് ഇതൊടെ റൊണാൾഡോ സ്വന്തമാക്കിയത്. ഗോൾ നേട്ടത്തോടെ പോർച്ചുഗലിനായി 2013 മുതൽ 2023 വരെ നീണ്ട 20 വർഷങ്ങളിലും ഗോൾ നേടിയ താരമെന്ന നേട്ടവും റൊണാൾഡോ തൻ്റെ പേരിൽ എഴുതിചേർത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരിക്കിടയിലും മെസിയുടെ കണ്ണ് നിറഞ്ഞു; ഇതുപോലൊരു ആഘോഷം ആര്‍ക്കും അവകാശപ്പെടാനില്ല (വീഡിയോ)