ലോകകപ്പിലെ അട്ടിമറി തോല്‍വിക്ക് പിന്നാലെ ബെല്‍ജിയത്തിലെ നഗരങ്ങളില്‍ കലാപം. മൊറോക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയം തോല്‍വി വഴങ്ങിയത്. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.
ബ്രൂസെല്‍സ്, ആന്റ്വെര്‍പ്പ്, റോട്ടര്‍ഡാം നഗരങ്ങളില്‍ നൂറുകണക്കിനു ആളുകള്‍ തടിച്ചുകൂടി. പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. റോട്ടര്‍ഡാമില്‍ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.