ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് റയൽ മാഡ്രിഡ്. രണ്ടാം പാത സെമീ ഫൈനലിൽ ബയേണിനെ പരാജയപ്പെടുത്തിയാണ് റയൽ ഫൈനലിൽ കടന്നത്. രണ്ട് പാതങ്ങളിലുമായുള്ള ബയേണിന്റെ കടുത്ത മത്സരത്തെ മറികടന്നാണ് റയൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.
തുടർച്ചയായ മൂന്നാം തവണയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. സൂപ്പർ താരം ക്രിസ്റ്റീനോക്ക് കളിയിൽ വലിയ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാനായില്ല എന്നത് ടീമിൽ നിരാശ സൃഷ്ടിച്ചിരുന്നു. ഫ്രഞ്ച് താരം കരീം ബെൻസേമയുടെ മുന്നേറ്റത്തിലാണ് റയൽ വിജയം കണ്ടെത്തിയത്.
മത്സരത്തിൽ തുടക്കത്തിൽ തന്നെ ആധിപത്യം കണ്ടെത്താനായത് ബയേണിനാണ്. മുന്നാം മിനിറ്റില്‍ തന്നെ ജോഷ്വാ കിമ്മിച്ചലൂടെ ബയേണ്‍ മുന്നിലെത്തി. എന്നാൽ പിന്നിട് അധികം കാത്തിരിക്കേണ്ടി വന്നില റയലിന്. കളിയുടെ എട്ടാം മിനിറ്റിൽ ബെൻസേമ റയലിനെ ഒപ്പമെത്തിച്ചു.
മത്സരത്തിന്റെ 46ആം മിനിറ്റിലൂം ബയേൺ ഗോളിയുടെ പിഴവു മുതലെടുത്ത് ബെൻസേമ റയലിന്റെ ലീഡ് സമ്മാനിച്ചു. പിന്നീട് 63ആം മിനിറ്റിലാണ് ബയേണിന്റെ തിരിച്ചു വർവ് അതും മുൻ റയൽതാരം ഹാമിഷ് റോഡ്രിഗസിലൂടെ.
പിന്നിട് ഗോൾ വഴങ്ങാതിരിക്കാനായി മുന്നേറ്റങ്ങളിൽ നിന്നും ബയേൺ പിൻവാങ്ങി എങ്കിലും റയൽ ഒരു ഗോളിൽനു വേണ്ടി പൊരുതുന്നുണ്ടായിരുന്നു. ലീഡ് നേടാൻ റയലിനായില്ലെങ്കിലും കളിളിയുടെ അവസാന വിസിൽ മുഴങ്ങിയത് റയലിന് അനുകൂലമായായിരുന്നു.
ഇന്നു നടക്കുന്ന രണ്ടാംസെമിയിൽ ലിവർപൂൾ എസ് എസ് റോമയെ നേരിടും. ആദ്യപാദ സെമിയിൽ ലിവർപൂൾ വിജയം സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിൽ വിജയിക്കുന്നവർ മെയ് 26ന് യുക്രൈനിലെ കീവിൽ നടക്കുന്ന ഫൈനലിൽ റയലിനെ നേരിടും.