Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈ ഒരു നിമിഷത്തിനായി നിങ്ങൾ എന്തെല്ലാം സഹിച്ചു, ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സിയുടെ ഭാര്യ ആൻ്റോണെല

ഈ ഒരു നിമിഷത്തിനായി നിങ്ങൾ എന്തെല്ലാം സഹിച്ചു, ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സിയുടെ ഭാര്യ ആൻ്റോണെല
, തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (14:44 IST)
ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടനേട്ടം സ്വന്തമാക്കുമ്പോൾ അർജൻ്റൈൻ താരങ്ങൾക്കൊപ്പം അവരുടെ കുടുംബങ്ങളും ഉണ്ടായിരുന്നു. ലയണൽ മെസ്സിയുടെ അമ്മയും ഭാര്യയും മക്കളും സഹോദരങ്ങളുമെല്ലാം ഫൈനൽ മത്സരം കാണാനായി ഖത്തറിൽ എത്തിയിരുന്നു. ലോകകിരീടത്തിനൊപ്പം ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ കൂടി സ്വന്തമാക്കിയ ശേഷം കുടുംബവുമൊത്ത് മെസ്സിയെടുത്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.
 
ഇപ്പോഴിതാ ലോകകപ്പ് വിജയത്തിൽ മെസ്സിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഭാര്യയായ ആൻ്റോണെല. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആൻ്റോണെല ഹൃദയം തൊടുന്ന കുറിപ്പെഴുതിയത്. ലോകചാമ്പ്യന്മാരെ, എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. ലയണൽ മെസ്സി നിങ്ങളിലൂടെ എത്ര വലിയ അഭിമാനമാണ് ഞങ്ങൾ അനുഭവിക്കുന്നത്. ഒരിക്കലും തോൽക്കാതെ അവസാന ശ്വാസം വരെ പോരാടണമെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി. ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Antonela Roccuzzo (@antonelaroccuzzo)

നിങ്ങളൊരു ലോകചാമ്പ്യനാണ്. ഇത്രയും വർഷം നിങ്ങൾ എന്തെല്ലാം അനുഭവിച്ചെന്നും ഈ നേട്ടം സ്വന്തമാക്കാൻ നിങ്ങൾ എത്രത്തോളം ആഗ്രഹിച്ചെന്നും ഞങ്ങൾക്കറിയാം. നമുക്ക് അർജൻ്റീനയിലേക്ക് പോകാം. ആൻ്റൊണെല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ഘട്ടമെത്തിയപ്പോൾ ദൈവം അതെനിക്ക് നൽകാൻ പോകുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു: ഞങ്ങൾക്കത് വേണമായിരുന്നു: ലയണൽ മെസ്സി