Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫ്രാൻസിൽ മെസ്സിക്ക് അർഹമായ ബഹുമാനം ലഭിച്ചില്ല, ക്ലബ് വിട്ടപ്പോൾ ആളുകൾ ആഘോഷിച്ചു: എംബാപ്പെ

ഫ്രാൻസിൽ മെസ്സിക്ക് അർഹമായ ബഹുമാനം ലഭിച്ചില്ല, ക്ലബ് വിട്ടപ്പോൾ ആളുകൾ ആഘോഷിച്ചു: എംബാപ്പെ
, ബുധന്‍, 14 ജൂണ്‍ 2023 (13:38 IST)
ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെ മികച്ച താരമായിട്ടും അര്‍ജന്റൈന്‍ സൂപ്പര്‍ താരമായ മെസ്സിക്ക് ഫ്രാന്‍സില്‍ അര്‍ഹമായ ബഹുമാനം ലഭിച്ചില്ലെന്ന് ഫ്രഞ്ച് സൂപ്പര്‍ താരവും പിഎസ്ജിയില്‍ മെസ്സിയുടെ സഹതാരവുമായ കിലിയന്‍ എംബാപ്പെ. മെസ്സിയെ പോലൊരു താരം ക്ലബ് വിട്ടുപോകുന്നത് ഒരിക്കലും സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല, എന്നിട്ടും മെസ്സി പിഎസ്ജി വിട്ടപ്പോള്‍ ഏറെപ്പേര്‍ ആഹ്‌ളാദം പ്രകടിപ്പിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. എംബാപ്പെ പറഞ്ഞു.
 
അതേസമയം 2024 വരെ പിഎസ്ജിയുമായി കരാറുള്ള എംബാപ്പെ കരാര്‍ നീട്ടില്ലെന്ന കാര്യം ക്ലബ് അധികൃതരെ രേഖാമൂലം അറിയിച്ചു. ഇതിനെ തുടര്‍ന്ന് താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഒരു സീസണ്‍ കൂടി പിഎസ്ജിയില്‍ തുടരുമെന്നും എംബാപ്പെ വ്യക്തമാക്കി. അതേസമയം 2024ല്‍ നിന്നും കരാര്‍ പുതുക്കൊയില്ലെങ്കില്‍ ഫ്രീ ഏജന്റ് ആവുന്നതിന് മുന്‍പ് എംബാപ്പെയെ വില്‍ക്കാനുള്ള ശ്രമമാകും പിഎസ്ജി നടത്തുന്നത്. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന സീസണില്‍ എംബാപ്പെയെ യൂറോപ്യന്‍ വമ്പന്മാര്‍ സ്വന്തമാക്കാന്‍ സാധ്യതയേറെയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit Sharma: വെസ്റ്റിൻഡീസ് പര്യടനത്തോടെ രോഹിത് ക്യാപ്റ്റൻ സ്ഥാനമൊഴിയും, പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ആരെന്ന തീരുമാനം ഡിസംബറോടെ