Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘എന്ത് വേണമെങ്കിലും തീരുമാനിക്കും’; മെസിക്ക് ക്ലബ് വിടാമെന്ന് ബാഴ്‌സലോണ

‘എന്ത് വേണമെങ്കിലും തീരുമാനിക്കും’; മെസിക്ക് ക്ലബ് വിടാമെന്ന് ബാഴ്‌സലോണ
ബാഴ്‌സലോണ , ശനി, 7 സെപ്‌റ്റംബര്‍ 2019 (15:02 IST)
സൂപ്പര്‍‌താരം ലയണല്‍ മെസി ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ നിലപട് രൂക്ഷമാക്കി ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബെർതോമു.

നിലവിലെ സീസണ് ശേഷം എപ്പോൾ വേണമെങ്കിലും മെസിക്ക് ബാഴ്‌സ വിടാം. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. 2021വരെയാണ് താരവുമായുള്ള കരാര്‍. അതിനു ശേഷവും മെസി ടീമില്‍ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്ലബ് പ്രസിഡന്റ് വ്യക്തമാക്കി.

മെസിയുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കകള്‍ ഒന്നുമില്ല. സാവി, പുയോൾ, ഇനിയേസ്‌റ്റ എന്നിവരുമായി ഉണ്ടാക്കിയ കരാര്‍ പോലെയാണ് മെസിയുമായുള്ള കരാറും. താരത്തിന് എന്തും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. താരങ്ങള്‍ ക്ലബ്ബുമായി ആത്മാര്‍ഥമായ അടുപ്പം പുലര്‍ത്തുന്നുണ്ടെങ്കില്‍ ഒന്നും പ്രശ്‌നമല്ലെന്നും ഒരു അഭിമുഖത്തില്‍ ബെർതോമു പറഞ്ഞു.

2017ൽ നാലു വർഷത്തേക്കാണ് മെസി ബാഴ്‌സയുമായി കരാർ ഒപ്പിട്ടത്. 2001ല്‍ കരാര്‍ അവസാനിക്കുമ്പോള്‍ താരം ക്ലബ് വിടുമെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, അതിന് മുമ്പ് വേണമെങ്കിലും മെസിക്ക് ക്ലബ് വിടാമെന്ന് തുറന്നടിച്ചിരിക്കുകയാണ് ബാഴ്‌സ പ്രസിഡന്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിന്റെ ‘തട്ടുപൊളിപ്പന്‍’ ബാറ്റിംഗ്; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം