Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകര്‍ ഞെട്ടലില്‍; ജോസു ബ്ലാസ്‌റ്റേഴ്‌സ് വിട്ടു - ക്ലബ്ബ് വിടാനുള്ള കാരണം ഇതാണ്

ജോസു ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ക്ലബ്ബ് വിടാനുള്ള കാരണം ഇതാണ്

ആരാധകര്‍ ഞെട്ടലില്‍; ജോസു ബ്ലാസ്‌റ്റേഴ്‌സ് വിട്ടു - ക്ലബ്ബ് വിടാനുള്ള കാരണം ഇതാണ്
കൊച്ചി , ചൊവ്വ, 10 ജനുവരി 2017 (15:25 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്‌റ്റെഴ്‌സിനായി കളം നിറഞ്ഞു കളിച്ച ജോസു പ്രിറ്റോ ക്ലബ്ബ് വിട്ടു. പ്രമുഖ സ്‌പാനിഷ് ക്ലബ്ബായ എക്‍സ്‌ട്രിമദുര യുഡിയാണ് കൊമ്പന്മാരുടെ പ്രീയതാരത്തെ സ്വന്തമാക്കിയത്. താന്‍ ക്ലബ്ബ് വിട്ടതായി ജോസു തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

സ്‌പെയിനിലെ അല്‍മെന്‍ഡ്രലേജോ ആസ്ഥാനമായി പ്രവൃത്തിക്കുന്ന എക്‍സ്‌ട്രിമദുര യുഡിയില്‍ കളിക്കാനുള്ള കാരണം എന്താണെന്ന് ജോസു വ്യക്തമാക്കിയിട്ടില്ല. സ്വന്തം നാട്ടില്‍ തന്നെ കളിക്കാന്‍ സാധിക്കുമെന്നതാകാം താരത്തെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രരിപ്പിച്ചതെന്ന് നിഗമനമുണ്ട്.

അതേസമയം, തിരിച്ചുവരണമെന്ന ആവശ്യവുമായി നിരവധി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ രംഗത്തെത്തി. നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കാണണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ജോസുവിനോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുടെ ധീരമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ ജോസു തിരിച്ചെത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായക വേഷത്തിൽ ധോണിയുടെ അവസാനം അങ്കം!