Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമ്മമാർക്കൊപ്പം മാത്രം ആഘോഷം, ശരീരം കാണുന്ന വസ്ത്രങ്ങൾ വേണ്ട: ഫുട്ബോളിൽ മതം ആഘോഷിക്കുന്നവർക്ക് അഷ്റഫ് ഹക്കിമിയുടെ ഭാര്യയെ അറിയുമോ? ചോദ്യവുമായി സോഷ്യൽ മീഡിയ

ഉമ്മമാർക്കൊപ്പം മാത്രം ആഘോഷം, ശരീരം കാണുന്ന വസ്ത്രങ്ങൾ വേണ്ട: ഫുട്ബോളിൽ  മതം ആഘോഷിക്കുന്നവർക്ക് അഷ്റഫ് ഹക്കിമിയുടെ ഭാര്യയെ അറിയുമോ? ചോദ്യവുമായി സോഷ്യൽ മീഡിയ
, തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (19:22 IST)
ഖത്തർ ലോകകപ്പിൻ്റെ സെമി ഫൈനൽ പ്രവേശനത്തിൽ ലോകം ഏറെ ആഘോഷമാക്കിയ ചിത്രമായിരുന്നു മത്സരശേഷം മൊറൊക്കോ താരങ്ങൾ ആഹ്ളാദം പങ്കിടാനായി തങ്ങളുടെ ഉമ്മമാർക്ക് അരികിൽ എത്തിയത്.ലോകകപ്പിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങൾ ഇത്തരത്തിൽ അമ്മയ്ക്കരികിലെത്തി സ്നേഹം പങ്കുവെച്ചിരുന്നെങ്കിലും ആഫ്രിക്കൻ അറബ് രാജ്യമായ മൊറോക്കൊയിലെ കളിക്കാരുടെ ഈ രീതി ഉടൻ തന്നെ ഇസ്ലാമിസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കി.
 
ലോകകപ്പുകളിൽ തങ്ങളുടെ താത്കാലിക കാമുകിമാർക്കൊപ്പം വിജയമാഘോഷിക്കുന്ന താരങ്ങൾ മൊറൊക്കോ താരങ്ങളെ കണ്ടുപഠിക്കുകയെന്നും ഇസ്ലാമിൻ്റെ മൂല്യങ്ങളാണ് മൊറോക്കൻ താരങ്ങൾ കാണിച്ചുതന്നതെന്നും ഇക്കൂട്ടർ ഉയർത്തി പിടിച്ചു. മതത്തിൻ്റെ വേലിക്കെട്ടുകളില്ലാതെ സ്വന്തം അമ്മമാർക്കൊപ്പം താരങ്ങൾ ഇതിന് മുൻപും സ്നേഹപ്രകടനങ്ങൾ നടത്തിയിട്ടുള്ള കാഴ്ചകൾ ഉണ്ടായിരിക്കെ തന്നെ മൊറോക്കൻ താരങ്ങളുടെ രീതികൾക്ക് മതത്തിൻ്റെ മേലങ്കി ചാർത്താനുള്ള മത്സരമായിരുന്നു പിന്നീട് ദൃശ്യമായത്.
 
ഇതേ ആളുകൾ തന്നെ മൊറോക്കൻ സൂപ്പർ താരം അഷ്റഫ് ഹക്കിമിയുടെ ഭാര്യയ്ക്കൊപ്പമുള്ള താരത്തിൻ്റെ ചിത്രങ്ങൾ കണ്ടാൽ വെട്ടുകിളി കൂട്ടങ്ങളാകുമെന്നുറപ്പ്. മതം പ്രചരിപ്പിക്കാൻ പറ്റുന്ന മറ്റ് സംസ്കാരങ്ങളേക്കാൾ ഇസ്ലാമിൻ്റെ മൂല്യങ്ങൾ വലുതെന്ന് പ്രചരിപ്പിക്കാൻ മാത്രം ലക്ഷ്യമിട്ട് താരങ്ങളുടെ ചോയ്സിനും സ്വാതന്ത്ര്യത്തിനും മൂക്കുകയർ ഇട്ടുകൊണ്ടാണ് മൊറോക്കൻ താരങ്ങളെ ഇവർ ആഘോഷിക്കുന്നത്.
 
ഹക്കിമിയുടെ ഭാര്യയെ തന്നെ എടുത്താൽ അനിസ്ലാമികമായ അഭിനയം തൊഴിലാക്കിയ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്ന വ്യക്തിയാണ്. ഹക്കിമിക്കൊപ്പമുള്ള ഇവരുടെ ഗ്ലാമർ ചിത്രങ്ങൾ മുൻപും വന്നിട്ടുണ്ട്. ഇന്നത്തെ മൊറോക്കൻ കളിക്കാർ ഉമ്മമാരോട് സ്നേഹം പ്രകടിപ്പിക്കുന്നത് മതം എന്ന ഒന്ന് കൊണ്ട് മാത്രമെന്ന് വിശ്വസിക്കുന്നവർ ഈ ചിത്രങ്ങൾ കണ്ടാൽ കോപാകുലരാകുമെന്നുറപ്പ്.
 
24 വയസുള്ള അഷ്റഫ് ഹക്കിമിയുടെ ഭാര്യയായ സ്പാനിഷ് നടി ഹിബ അബൗക്കിൻ്റെ പ്രായം 36 എന്ന് കൂടി അറിഞ്ഞാൽ ഈ ആഘോഷിക്കുന്ന ആൾക്കൂട്ടത്തിലെ എത്രപേർ ഹക്കിമിയെ കൊണ്ടാടുമെന്ന് കണ്ട് തന്നെ അറിയേണ്ട ഒന്നാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെട്ടി നിറയെ മഞ്ഞകാർഡുമായെത്തിയ വിവാദ റഫറിയെ ഫിഫ തിരിച്ചയച്ചു