കോപ്പ അമേരിക്കയിൽ അർജന്റീനക്കെതിരായ ഫൈനൽ നടക്കാനിരിക്കെ ബ്രസീലിന് കനത്ത തിരിച്ചടി. ചിലിക്കെതിരെ ഗബ്രിയേല്‍ നടത്തിയ അപകടകരമായ ഫൗളിനെ തുടര്‍ന്ന് താരത്തിന് രണ്ട് മത്സരങ്ങളില്‍ നിന്ന് കോണ്‍മെബോള്‍ വിലക്കേര്‍പ്പെടുത്തി. 5000ഡോളർ പിഴയും താരത്തിന് മുകളിൽ ചുമത്തിയിട്ടുണ്ട്.
ചിലിക്കെതിരായ ക്വാർട്ടർ മത്സരത്തിൽ ഫൗൾ ചെയ്തതിനെ തുടർന്ന് ജിസ്യൂസിന് പുറത്ത് പോവേണ്ടി വന്നിരുന്നു. പിന്നാലെ പെറുവിനെതിരായ സെമി ഫൈനല്‍ താരത്തിന് നഷ്ടമായി. ശേഷമാണ് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയുള്ള കോണ്‍മെബോളിന്റെ തീരുമാനം വരുന്നത്.