ഖത്തർ ലോകകപ്പിൽ ഫ്രാൻസിന് ഫൈനൽ ബെർത്തുറപ്പിച്ച ആദ്യ ഗോൾ നേടിയത് ഫ്രാൻസിൻ്റെ തിയോ ഫെർണാണ്ടസായിരുന്നു. മത്സരം തുടങ്ങി വെറും അഞ്ച് മിനുട്ടിലായിരുന്നു ആദ്യ ഗോൾ. ഇതോടെ അരനൂറ്റാണ്ടിനിടെ ലോകകപ്പ് സെമിയിൽ സംഭവിക്കുന്ന അതിവേഗഗോളെന്ന നേട്ടം തിയോ സ്വന്തമാക്കി. ക്വാർട്ടറിൽ വരുത്തിയ പിഴവുകൾക്ക് പരിഹാരം ഇതോടെ കാണാൻ തിയോയ്ക്കായി.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ജേഷ്ടൻ ലൂക്ക ഫെർണാണ്ടസിന് പരിക്കേറ്റതിനെ തുടർന്നാണ് തിയോ പകരക്കാരനായി ടീമിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടറിൽ പെനാൽട്ടി അവർക്ക് സമ്മാനിച്ചത് തിയോ വരുത്തിയ പിഴവായിരുന്നു. എന്നാൽ പെനാൽട്ടി ഹാരി കെയ്ൻ പുറത്തടിച്ച് കളഞ്ഞത് തിയോയുടെ ഭാഗ്യമായി.
ക്വാർട്ടറിലെ പിഴവ് തിരുത്താനെന്ന പോലെ സെമിയിൽ അതിവേഗം ഗോൾ കണ്ടെത്തി ഫ്രാൻസിനെ ഫ്രണ്ട് സീറ്റിലാക്കികൊണ്ടാണ് തിയോ ഇതിന് പരിഹാർഅം കണ്ടത്. കഴിഞ്ഞ വർഷം നടന്ന യുവേഫ നാഷൻസ് ലീഗ് സെമിയിലും ഫ്രാൻസിൻ്റെ രക്ഷകനായത് തിയോയായിരുന്നു. ബെൽജിയവുമായി സമനിലയിൽ അവസാനിക്കുമായിരുന്ന മത്സരത്തിൻ്റെ 90ആം മിനുട്ടുലായിരുന്നു അന്ന് വിജയഗോൾ.