റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ ഉടമയും റഷ്യൻ കോടീശ്വരനുമായ റോമാൻ അബ്രമോവിച്ചിന്റെ മുഴുവൻ സ്വത്തുക്കളും മരവിപ്പിക്കാൻ ബ്രിട്ടൻ തീരുമാനം. അബ്രമോവിച്ചിന്റെ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയതിന് പുറമെ ബ്രിട്ടീഷ് പൗരന്‍മാരുമായി ഇടപാടുകളോ വ്യാപാരമോ നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെല്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെങ്കിലും ടീം നിരീക്ഷണത്തിലായിരിക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.വിലക്ക് മുന്നില്‍ കണ്ട് ചെല്‍സിയുടെ നടത്തിപ്പ് അവകാശം അബ്രമോവിച്ച് കഴിഞ്ഞ മാസം ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയിരുന്നു.
ചെൽസി വിൽക്കാൻ തയ്യാറാണെന്നും ക്ലബ് വിറ്റുകിട്ടുന്ന തുക യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്‌ന് നൽകുമെന്നും അബ്രമോവിച്ച് കഴിഞ്ഞയാഴ്‌ച്ച വ്യക്തമാക്കിയിരുന്നു.