ലോക ഫുട്ബോളിന്റെ നെറുകയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സിദാൻ മികച്ച പരിശീലകൻ
ക്രിസ്റ്റി തന്നെ കേമന്‍... അഞ്ചാം തവണയും ലോക ഫുട്ബോളര്, ഇനി മെസ്സിക്കൊപ്പം
ഫിഫ ലോകഫുട്ബോളർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ലാലീഗയിലും ചാംപ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിനെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയതിനാണ് റൊണാള്‍ഡോയെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത്. ബാഴ്സലോണയുടെ നെതർലൻഡ് താരം ലീക്ക് മാർട്ടിനസ് ആണു മികച്ച വനിത താരം.
റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് പരിശീലകനായ സിനദിന്‍ സിദാനാണ് മികച്ച പരിശീലകന്. ജൂവന്റസിന്റെ മസിമിലിയാനോ അല്ലഗ്രി, ചെൽസിയുടെ അന്റോണിയോ കൊണ്ടേ എന്നിവരെ മറികടന്നാണ് സിദാൻ നേട്ടം കൈവരിച്ചത്. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്ക്കാരം യുവന്റസിന്റെ ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലുജി ബഫണ് സ്വന്തമാക്കി.
കഴിഞ്ഞ സീസണിലെ ലാലീഗയില്‍ 25 ഗോളുകളും ചംപ്യന്‍സ് ലീഗില്‍ 12 ഗോളുകളുമായിരുന്നു റൊണാള്‍ഡോയുടെ സമ്പാദ്യം. ഏറ്റവും മികച്ച ഗോളിനുള്ള ഈ വര്‍ഷത്തെ പുരസ്ക്കാരം ആഴ്സണലിന്റെ ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡിന് സ്വന്തമാക്കി. ക്രിസ്റ്റല്‍ പാലസിനെതിരെ ഒരു തകര്‍പ്പന്‍ സ്കോര്‍പ്പിയന്‍ കിക്കിലൂടെ നേടിയ ഗോളാണ് താരത്തെ ഈ പുരസ്ക്കാരത്തിനര്‍ഹനാക്കിയത്.