Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

താരങ്ങളെല്ലാം ചത്ത അവസ്ഥയിലാണ്, അർജൻ്റീനയുടെ വിജയം വെറും ലോട്ടറിയെന്ന് ഡച്ച് കോച്ച്

താരങ്ങളെല്ലാം ചത്ത അവസ്ഥയിലാണ്, അർജൻ്റീനയുടെ വിജയം വെറും ലോട്ടറിയെന്ന് ഡച്ച് കോച്ച്
, ശനി, 10 ഡിസം‌ബര്‍ 2022 (17:18 IST)
ഖത്തർ ലോകകപ്പിലെ ആവേശകരമായ ക്വാർട്ടർ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജൻ്റീന സെമി ഫൈനലിലെത്തിയിരുന്നു. രണ്ട് ഗോളിന് മുന്നിൽ നിന്ന അർജൻ്റീനയ്ക്കെതിരെ കളിയുടെ അവസാന നിമിഷത്തിൽ രണ്ടാം ഗോൾ കണ്ടെത്തി നെതർലൻഡ്സ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടുകയായിരുന്നു. പെനാൽട്ടി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനെസിൻ്റെ മിന്നും സേവുകളാണ് അർജൻ്റീനയെ രക്ഷിച്ചത്.
 
ലോകകപ്പിന് മുൻപ് ക്ലബുകളിൽ പെനാൽട്ടി എടുത്ത് പരിശീലനം നടത്തണമെന്ന് ഞാൻ താരങ്ങൾക്ക് നിർദേശം നൽകിയിരുന്നു. 2 ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം സമനില നേടി തിരിച്ചെത്താൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽക്കുകയെന്നത് പ്രയാസകരമാണ്. എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കളിക്കാർ അവസാന നിമിഷം വരെയും പോരാടി.
 
മത്സരശേഷം ഡ്രസിങ് റൂമിൽ കളിക്കാരെല്ലാം മരിച്ച അവസ്ഥയിലായിരുന്നു. അവർ മത്സരത്തിൽ എല്ലാം നൽകി. അതിൽ അഭിമാനമുണ്ട്. 20 മത്സരങ്ങൾ തുടർച്ചയായി തോൽക്കാതിരിക്കാൻ സാധിച്ചു. ഷൂട്ടൗട്ടിൽ ആദ്യ 2 പെനാൽട്ടി മിസ് ആയത് സമ്മർദ്ദം ഉണ്ടാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് അർജൻ്റീനയ്ക്ക് വിജയിക്കാനായത്. വാൻ ഗാൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിള്ളേരെ ചൊറിഞ്ഞാല്‍ നായകന് സഹിക്കില്ല; ഡച്ച് കോട്ടയിലേക്ക് രൗദ്രഭാവത്തില്‍ ചീറിയടുത്ത് മെസി, തണുപ്പിക്കാന്‍ ഓടിയെത്തി ഡി മരിയ (വീഡിയോ)