Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കിരീടം അർജനീനയ്ക്ക് അങ്ങ് കൊടുത്താൽ പോരെ, അർജൻ്റീനിയൻ റഫറിക്കെതിരെ പെപ്പെ

കിരീടം അർജനീനയ്ക്ക് അങ്ങ് കൊടുത്താൽ പോരെ, അർജൻ്റീനിയൻ റഫറിക്കെതിരെ പെപ്പെ
, ഞായര്‍, 11 ഡിസം‌ബര്‍ 2022 (12:16 IST)
പോർച്ചുഗൽ- മൊറോക്കൊ മത്സരം നിയന്ത്രിച്ച അർജൻ്റീനിയൻ റഫറിക്കെതിരെ വിമർശനവുമായി വെറ്ററൻ ഡിഫൻഡർ പെപ്പെ. ഒരു അർജൻ്റീനിയൻ റഫറി മത്സരം നിയന്ത്രിച്ചത് അസ്വീകാര്യമാണ്. സ്പാനിഷ് റഫറിയെ ലയണൽ മെസ്സി വിമർശിച്ച പശ്ചാത്തലത്തിൽ ഫാകുണ്ടോ ടെല്ലോയെ മാറ്റണമായിരുന്നുവെന്നും കിരീടം ഇവർ അർജൻ്റീനയ്ക്ക് നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പെപ്പെ കുറ്റപ്പെടുത്തി.
 
ശനിയാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പുറത്തയതിന് പിന്നാലെയാണ് പെപ്പെയുടെ വിമർശനം. റഫറി മനപ്പൂർവം തോൽപ്പിച്ചു എന്നല്ല. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങളെ കളിക്കാൻ അനുവദിച്ചില്ല. എട്ട് മിനിട്ട് മാത്രമാണ് സ്റ്റോപ്പേജ് അനുവദിച്ചത്. ഞങ്ങൾ ദുഖിതരാണ്. ഒരു അർജന്റീനിയൻ റഫറി തങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും പെപ്പെ ആരോപിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

26 അംഗ സ്ക്വാഡിൽ 12 പേർ മാത്രം മൊറോക്കോയിൽ ജനിച്ചവർ, വ്യത്യസ്തമാണ് ഈ മൊറോക്കൊ ടീമിൻ്റെ കാര്യം