ഖത്തർ ലോകകപ്പിന് മുന്നോടിയായി എസ്റ്റോണിയയ്‌ക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ വിജയം. നായകൻ ലയണൽ മെസ്സിയാണ് അർജന്റീനയുടെ അഞ്ച് ഗോളുകളും സ്വന്തമാക്കിയത്. 7, 45, 47, 71, 76 മിനുട്ടുകളിലായിരുന്നു മെസിയുടെ ഗോളുകൾ. കരിയറിലെ 56-ാം ഹാട്രിക്കെന്ന നേട്ടവും മത്സരത്തിൽ മെസ്സി സ്വന്തമാക്കി.
വിജയത്തോടെ തോൽവി അറിയാതെ 33 മത്സരങ്ങൾ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞു. ഫൈനലൈസിമ മത്സരത്തിനിറങ്ങിയ സ്‌ക്വഡിൽ 8 മാറ്റങ്ങളുമായാണ് അർജന്റീന ഇറങ്ങിയത്.ബ്രസീലിനെതിരെയാണ് അർജന്റീനയുടെ അടുത്ത സന്നാഹമത്സരം. മത്സരത്തിലെ അഞ്ചു ഗോൾ നേട്ടത്തോടെ ക്ലബ് ഫുട്‍ബോളിലും രാജ്യാന്തര ഫുട്‍ബോളിലും അഞ്ചു ഗോൾ നേടുന്ന ആദ്യതാരമെന്ന നേട്ടം മെസ്സി സ്വന്തമാക്കി.2012ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയർ ലെവർക്യൂസനെതിരെ ബാഴ്‌സയ്‌ക്കായി മെസി അഞ്ച് ഗോൾ നേടിയിരുന്നു.
അന്താരാഷ്‌ട്ര ഫുടബോളിൽ 86 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. 117 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഒന്നാമത്.