Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മാനസികാരോഗ്യം പ്രധാനം: കളിയിൽ നിന്നും ഇടവേളയെടുത്ത് സിമോൺ ബൈൽസ്, ഒസാക്ക, ബെൻ സ്റ്റോക്‌സ്

മാനസികാരോഗ്യം പ്രധാനം: കളിയിൽ നിന്നും ഇടവേളയെടുത്ത് സിമോൺ ബൈൽസ്, ഒസാക്ക, ബെൻ സ്റ്റോക്‌സ്
, ബുധന്‍, 29 ഡിസം‌ബര്‍ 2021 (21:40 IST)
കൊവിഡ് മഹാമാരിയുടെ പ്രഭാവത്തിൽ മത്സരങ്ങൾ സംഘടിക്കപ്പെട്ട വർഷമായിരുന്നു 2021. കൊവിഡ് മഹാമാരിക്കൊപ്പം ജീവിക്കുക എന്നതിന് ലോകം നിർബന്ധിതമായിരിക്കുന്ന കാലഘട്ടത്തിൽ പലരുടെയും മാനസികാരോഗ്യത്തെ അത് സാരമായി ബാധിച്ചിട്ടുണ്ട്. കായികരംഗത്തെ കാര്യമാണെങ്കി‌ൽ തുടർച്ചയായ ബയോ ബബിൾ പ്രോട്ടോക്കോളും കുടുംബത്തെ ഏറെ കാലം വിട്ട് നിൽക്കണമെന്നതും അവരുടെ മാനസികാവസ്ഥയെ പ്രതികൂലമായാണ് ബാധി‌ച്ചത്.
 
കളിക്കളത്തിലെ പ്രകടനത്തെ പോലെ തന്നെ പ്രധാനമാണ് തങ്ങളുടെ മാനസികാരോഗ്യമെന്ന് കായികതാരങ്ങൾ ഉറക്കെ പ്രഖ്യാപിച്ച വർഷമായിരുന്നു 2021. ലോകത്തിലെ ഏറ്റവും മികച്ച ജിംനാസ്റ്റിക് താരം സിമോൺ ബൈൽസ്, ജപ്പാന്റെ ടെന്നീസ് താരം നവോമി ‌ഒസാക്ക, ക്രിക്കറ്റ് താരം ബെൻ സ്റ്റോക്‌സ് എന്നിങ്ങനെ കായികരംഗത്തിലെ പ്രധാനതാരങ്ങളാണ് 2021ൽ മാനസികാരോഗ്യത്തെ പറ്റിയുള്ള ചർച്ചകളെ സജീവമാക്കിയത്.
 
2020 ഒളിമ്പിക്‌സ് മത്സരങ്ങൾക്കിടെയായിരുന്നു സിമോൺ ബൈൽസ് മാനസികാരോഗ്യം ചൂണ്ടികാണിച്ച് മത്സരങ്ങളിൽ നിന്നും പിൻമാറിയത്. 2013നുശേഷം ജിംനാസ്റ്റിക്‌സ് വിഭാഗത്തിൽ പതിനാലു മെഡലുകളിലും പത്തെണ്ണം സ്വന്തമാക്കിയ ബൈൽസ് 2016 റിയോ ഒളിമ്പിക്സിൽ മാത്രം നാലു സ്വർണം സ്വന്തമാക്കിയിരുന്നു.
 
അതേസമയം ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറികൊണ്ടാണ് ഒസാക്ക കായികലോകത്തെ ഞെട്ടിച്ചത്. എന്റെ മാനസികാരോഗ്യം എനിക്ക് വീണ്ടെടുക്കണം എന്നാണ് ഇതിനെ പറ്റി ഒസാക്ക പറഞ്ഞത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രമിരിക്കെയായിരുന്നു ഇംഗ്ലണ്ട് സ്റ്റാർ ഓൾ‌റൗണ്ടർ ബെൻ സ്റ്റോക്‌സ് ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തിലേക്ക് മാറി നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. മാനസികാരോഗ്യം മുൻനിർത്തി തന്നെയായിരുന്നു താര‌ത്തിന്റെയും തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച വയോധികന് അഞ്ചുവര്‍ഷം കഠിന തടവ്