Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ക്രിക്കറ്റ് 2020: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനവും, 11 വർഷത്തിനിടെ ആദ്യമായി സെഞ്ചുറിയില്ലാതെ കോലിയും

ക്രിക്കറ്റ് 2020: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനവും, 11 വർഷത്തിനിടെ ആദ്യമായി സെഞ്ചുറിയില്ലാതെ കോലിയും
, വെള്ളി, 18 ഡിസം‌ബര്‍ 2020 (19:24 IST)
ന്യൂസിലൻഡുമായുള്ള ടി20 സീരീസോടെയാണ് ഇന്ത്യയുടെ 2020ലെ ക്രിക്കറ്റ് കലണ്ടറിന് തുടക്കം കുറിച്ചത്. ന്യൂസിലൻഡിൽ നടന്ന ടി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിലും ന്യൂസിലൻഡിനെ തകർത്തുകൊണ്ടാണ് ഇന്ത്യ 2020ന് തുടക്കം കുറിച്ചത്.
 
തുടർന്ന് നടന്ന ഏകദിന പരമ്പരയിൽ പക്ഷേ ഇന്ത്യയുടെ വൈറ്റ് വാഷിന് ന്യൂസിലൻഡ് കണക്ക് തീർത്തു. 3 ഏകദിനമത്സരങ്ങളടങ്ങിയ പരമ്പര (3-0)ന് ന്യൂസിലൻഡ് സ്വന്തമാക്കി. തുടർന്ന് നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങ‌ളിലും ഇന്ത്യയുടെ സ്ഥിതി ഇതുതന്നെയായിരുന്നു.
 
അതേസമയം മാർച്ച് തുടക്കത്തോടെ അവസാനിച്ച ന്യൂസിലൻഡ് പര്യടനത്തോടെ ക്രിക്കറ്റ് മത്സരങ്ങൾ ലോകമെങ്ങും നിലക്കുന്ന കാഴ്‌ച്ചക്കാണ് 2020 സാക്ഷിയായത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നീണ്ട അവധിയിലേക്കാണ് ക്രിക്കറ്റ് ലോകം പ്രവേശിച്ചത്. അതേസമയം ഏകദിന ക്രിക്കറ്റിൽ 11 വർഷത്തിനിടെ ഇതാദ്യമായി  ഏകദിന ടെസ്റ്റ് മത്സരങ്ങൾ സെഞ്ചുറിയില്ലാതെ ഇന്ത്യൻ നായകൻ കോലി പൂർത്തിയാക്കുന്നതിനും 2020 സാക്ഷിയായി.
 
ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന മത്സരങ്ങളിലും കോലിക്ക് സെഞ്ചുറി കണ്ടെത്താനായില്ല. തുടർന്ന് കോലി ഈ വർഷം അവസാനം കളിക്കുന്ന ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി സാധ്യത താരത്തിന് മുന്നിൽ തെളിഞെങ്കിലും 74 റൺസെത്തി നിൽക്കെ റണ്ണൗട്ടായി മാറി. അഡലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഒരു ഇന്നിങ്സ് കൂടി ബാക്കിയിരിക്കെ ഈ വർഷം സെഞ്ചുറി കണ്ടെത്താനുള്ള അവസരത്തിനടത്താണ് വിരാട് കോലി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 5456 പേർക്ക് കൊവിഡ്, 23 മരണം, 4701 പേർക്ക് രോഗമുക്തി