ചന്ദ്രയാന്‍ 2 പരാജയമോ,പാളിച്ച സംഭവിച്ചത് എവിടെ?
ചന്ദ്രയാൻ-2 നൂറ് ശതമാനം വിജയിക്കുകയായിരുന്നെങ്കിൽ ഇസ്രോയുടെ കരുത്തിൽ ലോകത്തെ എണ്ണം പറഞ്ഞ ബഹിരാകാശ ശക്തികളിലോന്നായി തീർന്നേനെ ഇന്ത്യ.
ഇസ്രോ ഇതുവരെ ഏറ്റെടുത്ത് നടപ്പിലാക്കിയ ദൗത്യങ്ങളിൽ ഏറ്റവും സങ്കീർണ്ണം ചന്ദ്രയാൻ-2 ആയിരുന്നു. ചന്ദ്രയാൻ-2 നൂറ് ശതമാനം വിജയിക്കുകയായിരുന്നെങ്കിൽ ഇസ്രോയുടെ കരുത്തിൽ ലോകത്തെ എണ്ണം പറഞ്ഞ ബഹിരാകാശ ശക്തികളിലോന്നായി തീർന്നേനെ ഇന്ത്യ.
എല്ലാ ഘട്ടത്തിലും വിജയിച്ചെങ്കിലും അവസാന നിമിഷത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡർ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാണ് ദൗത്യത്തിന്റെ പരാജയത്തിൽ കലാശിച്ചത്. എന്നാൽ ചന്ദ്രയാൻ 2 ദൗത്യം 95 ശതമാനം വിജയമാണെന്നാണ് ഐസ്ആർഒ അവകാശപ്പെടുന്നത്.
നേരത്തെ ആസൂത്രണം ചെയ്തതിൽനിന്നും ആറു വർഷം അധിക ആയുസ് ഓർബിറ്ററിന് ഉണ്ടാകുമെന്നും ഏഴു വർഷം ചന്ദ്രയൻ 2 ചന്ദ്രനെ ഭ്രമണം ചെയ്ത് വിവരങ്ങൾ കൈമാറും എന്നും ഐഎസ്ആർഒ വ്യക്തമാക്കി. അതിനാലാണ് ദൗത്യം 95 ശതമാനം വിജയമാണെന്നാണ് ഐഎസ്ആർഒ പറയുന്നത്.
എന്നാൽ വിക്രം ലാൻഡറിനെ ചന്ദ്രോപതലത്തിൽ ഇറക്കുക എന്നതായിരുന്നു ചന്ദ്രയാൻ-2വിന്റെ പ്രധാന ദൗത്യവും. അതിനാൽ തന്നെ 95 ശതമാനം വിജയിച്ചു എന്ന് ഇസ്രോ പറയുമ്പോഴും ഈ വസ്തുത പരിശോധിക്കേണ്ട വിഷയം തന്നെയാണ്.
800 കോടി രൂപ ചെലവിലായിരുന്നു ചന്ദ്രയാൻ -2 ഒരുക്കിയത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്ന് ഉച്ചയ്‌ക്ക് 2.43നാണ് വിക്ഷേപിച്ചത്.