Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മനസ്സിനെ ഈറനണിയിക്കുന്ന 'ലളിതം സുന്ദരം'

മനസ്സിനെ ഈറനണിയിക്കുന്ന 'ലളിതം സുന്ദരം'

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 18 മാര്‍ച്ച് 2022 (14:30 IST)
ഒരു കുഞ്ഞു കഥയെ ലളിതമായി വര്‍ണിച്ച, അതിസുന്ദരമായ സിനിമ അനുഭവമാണ് മധു വാര്യര്‍ സംവിധാനം ചെയ്ത് Dinsey + Hotstar വഴി റിലീസ് ചെയ്തിരിക്കുന്ന 'ലളിതം സുന്ദരം'. നവാഗതന്‍ എന്ന വാക്കിന്റെ അര്‍ത്ഥത്തോട് ഒട്ടും തൊട്ട് തീണ്ടിട്ടില്ലാത്ത വിധത്തിലുള്ള സംവിധാന മികവു തന്നെയാണ് ആദ്യ ചിത്രത്തില്‍ കൂടി മധു വാര്യര്‍ പുറത്തെടുത്തത്. അഭൗമമെന്നോ അതിഭൗതികമെന്നോ തോന്നാവുന്ന സിനിമയെ കഥകൊണ്ട്? മാത്രം അളക്കാനിറങ്ങിയാല്‍ പരാജയമാകും ഫലം. സിനിമ അതിന്റെ ഒന്നാമത്തെ  ദൃശ്യം മുതല്‍ നമ്മെ ആവാഹിക്കുകയും ആവേശിക്കുകയും  ചെയ്യും എന്നതാണ് സത്യം. ഒരു തരത്തില്‍ ലളിതം സുന്ദരം  മഞ്ജുവിന്റെ സിനിമയാണ്. മഞ്ജു വാര്യര്‍ എന്ന നടി തന്റെ  പൂര്‍ണ്ണതയില്‍ നിറഞ്ഞാടുകയാണ്? സിനിമയില്‍. ക്ലോസപ്പുകളില്‍, കണ്ണിന്റെ ചലനങ്ങളില്‍, വിഷാദം വിങ്ങിനില്‍ക്കുന്ന, കരയാന്‍ വെമ്പുന്ന കവിള് കൊണ്ട് പോലും ഏറ്റവും നാച്ചുറല്‍ ആയി  അഭിനയിക്കുന്നുണ്ട് മഞ്ജു. ബിജിപാല്‍ രൂപപ്പെടുത്തിയ സംഗീതം മനോഹരം. പശ്ചാത്തല സംഗീതവും ഹൃദ്യമാണ്. സിനിമയുടെ ദൃശ്യഭംഗി വര്‍ദ്ധിപ്പിക്കുന്നതില്‍ കലാസംവിധാനത്തിലെ മികവ്? നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്?. നിറപ്പകിട്ടാര്‍ന്ന സിനിമക്ക്? ചേരുന്ന വസ്ത്രാലങ്കാരവും കൃത്രിമത്വമില്ലാത്ത മേക്കപ്പുമൊക്കെ എടുത്ത്? പറയണ്ട വസ്തുത തന്നെയാണ്.  
 
 
 'ദ ക്യാംപസ്', 'നേരറിയാന്‍ സിബിഐ', തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മധു വാര്യര്‍. മഞ്ജു വാര്യരും, ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് മഞ്ജു വാര്യര്‍ തന്നെയാണ്. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും കൂടി അങ്ങനെ മഞ്ജു തന്റെ സാന്നിധ്യം അറിയിക്കുന്നു. സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തല്‍ അണിനിരക്കുന്നുണ്ട്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്,കുടമാറ്റം, ഇന്നലെകളില്ലാതെ,പ്രണയവര്‍ണ്ണങ്ങള്‍, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രവും കൂടിയാണ് ലളിതം സുന്ദരം. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.സുകുമാറും, ചിത്രസംയോജനം ലിജോ പോളും കൈകാര്യം ചെയ്യുന്നു.  പ്രമോദ് മോഹന്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഒരു കുഞ്ഞു സിനിമയുടെ വലിയ വിജയം ഒരിക്കല്‍ കൂടി മലയാളത്തില്‍ നടക്കുന്നു എന്നതില്‍ സന്തോഷം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മായാനദിയിലെ ഇന്റിമേറ്റ് രംഗങ്ങള്‍; സിനിമ കണ്ട് അമ്മ ആറേഴ് മാസത്തോളം മിണ്ടാതിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി