Bougainvillea Movie Review: നിഗൂഢതകളുടെ ലോകം, പ്രേക്ഷകരെ പിടിച്ചിരുത്തി അമല്‍ നീരദ്; ബോഗയ്ന്‍വില്ല ആദ്യ പകുതി എങ്ങനെ?
വന്‍ വിജയമായ ഭീഷ്മപര്‍വ്വത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ബോഗയ്ന്‍വില്ലയില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്
Bougainvillea First Half Review
Bougainvillea Movie Review: അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയുടെ ആദ്യ പ്രദര്‍ശനം ആരംഭിച്ചു. ടിപ്പിക്കല്‍ അമല്‍ നീരദ് ശൈലിയില്‍ വളരെ പതുക്കെ തുടങ്ങി പിന്നീട് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയാണ് ആദ്യ പകുതിയിലെന്ന് പ്രേക്ഷകര്‍ പറയുന്നു. റോയ്, റീതു എന്നീ ദമ്പതികളിലൂടെ സിനിമയുടെ കഥ പറച്ചില്‍. ആദ്യ പകുതിയില്‍ ഒരുപാട് നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും രണ്ടാം പകുതിയിലാകും പലതും പ്രേക്ഷകര്‍ക്ക് മനസിലാകുകയെന്നുമാണ് ആദ്യ പകുതിക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍.
റീതു എന്ന കഥാപാത്രമായി ജ്യോതിര്‍മയിയും റോയ് ആയി കുഞ്ചാക്കോ ബോബനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു ക്രൈമുമായി ബന്ധപ്പെട്ട് ഇവരുടെ അടുത്തേക്ക് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം വരുന്നതോടെ ആദ്യ പകുതിക്ക് വേഗം കൈവരുന്നു. കൂടുതല്‍ ഒന്നും വെളിപ്പെടുത്താതെ ആദ്യ പകുതി കഴിയുകയാണെന്നും രണ്ടാം പകുതിക്കായി കാത്തിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ കുറിച്ചു. ആദ്യ ഷോയ്ക്കു ശേഷമുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വെബ് ദുനിയ മലയാളത്തിലൂടെ അറിയാം..!
വന്‍ വിജയമായ ഭീഷ്മപര്‍വ്വത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ബോഗയ്ന്‍വില്ലയില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായാണ് ഒരു സിനിമയില്‍ ഒന്നിക്കുന്നത്. സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ജ്യോതിര്‍മയി അവതരിപ്പിക്കുന്ന നായിക കഥാപാത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ്. ജ്യോതിര്‍മയിയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആയിരിക്കും ബോഗയ്ന്‍വില്ലയില്‍ കാണുകയെന്ന് പ്രതീക്ഷിക്കുന്ന പ്രേക്ഷകരും ഉണ്ട്.
ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, സ്രിന്റ എന്നിവരും ബോഗയ്ന്‍വില്ലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. അമല്‍ നീരദിനൊപ്പം ലാജോ ജോസ് കൂടി ചേര്‍ന്നാണ് രചന. ലാജോയുടെ തന്നെ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കിയാണ് ബോഗയ്ന്‍വില്ലയുടെ കഥയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുഷിന്‍ ശ്യാം ആണ് സംഗീതം. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.