Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഓണം മമ്മൂട്ടി കൊണ്ടുപോകും, കളി ഇന്നുതുടങ്ങി!

ഈ ഓണം മമ്മൂട്ടി കൊണ്ടുപോകും, കളി ഇന്നുതുടങ്ങി!
, തിങ്കള്‍, 17 ഏപ്രില്‍ 2017 (14:18 IST)
ഓണക്കാലം എന്നും മലയാള സിനിമയുടെ വസന്തകാലമാണ്. എല്ലാ സൂപ്പര്‍താരങ്ങളും തങ്ങളുടെ തകര്‍പ്പന്‍ സിനിമകളുമായി പ്രേക്ഷകരെ കാണാനെത്തുന്ന കാലം. ഓണച്ചിത്രങ്ങളില്‍ വിജയം നേടുന്നതിനായി കടുത്ത മത്സരം തന്നെ ആവശ്യമായി വരുന്നു.
 
ഈ വര്‍ഷം ഓണത്തിന് മമ്മൂട്ടിക്ക് അതിഗംഭീരമായ ഒരു പ്രൊജക്ടാണ് ഒരുങ്ങുന്നത്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ. മഹിമ നമ്പ്യാര്‍, വരലക്ഷ്മി ശരത്കുമാര്‍, പൂജം ബജ്‌വ എന്നിവരാണ് നായികമാര്‍. പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിങ്കളാഴ്ച ആരംഭിച്ചു.
 
മൂക്കിന്‍‌തുമ്പത്ത് ദേഷ്യമുള്ള കോളജ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ്, സലിംകുമാര്‍, കലാഭാവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
 
പുലിമുരുകന് തിരക്കഥയെഴുതിയ ഉദയ്കൃഷ്ണയ്ക്കൊപ്പം ഈ ചിത്രത്തില്‍ പുലിമുരുകന്‍റെ ക്യാമറാമാന്‍ ഷാജിയും ഒത്തുചേരുന്നു. കൊല്ലം ഫാത്തിമ കോളജാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീയും പുരുഷനും ഒരേപോലെയാണ്, സ്ത്രീ വിട്ടമ്മയാണെങ്കിൽ പുരുഷൻ വീട്ടച്ഛനാകണം: മമ്മൂട്ടി