Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അരിക്കൊമ്പന്റെ ഷൂട്ടിംഗ് ശ്രീലങ്കയില്‍,അമ്മയെ നഷ്ടപ്പെട്ട ആനയുടെ സംഭവബഹുലമാര്‍ന്ന കഥ, പുതിയ വിശേഷങ്ങള്‍

അരിക്കൊമ്പന്റെ ഷൂട്ടിംഗ് ശ്രീലങ്കയില്‍,അമ്മയെ നഷ്ടപ്പെട്ട ആനയുടെ സംഭവബഹുലമാര്‍ന്ന കഥ, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 9 മെയ് 2023 (09:48 IST)
അരിക്കൊമ്പന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.ശ്രീലങ്കയിലെ സിഗിരിയ ആണ് പ്രധാന ലൊക്കേഷന്‍.ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
നിര്‍മാതാക്കളുടെ കുറിപ്പ് വായിക്കാം
 
ടൈറ്റില്‍ അനൗന്‍സ് ചെയ്ത മുതല്‍ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച അരിക്കൊമ്പന്റെ ചിത്രീകരണം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ശ്രീലങ്കയിലെ സിഗിരിയ ആണ് . ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും. 
 
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹ്യയാണ്. സുഹൈല്‍ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. 
 
ചിത്രത്തിനെക്കുറിച്ച് സംവിധായകന്‍ സാജിദ് യാഹിയയുടെ വാക്കുകള്‍ ഇങ്ങനെ ആണ്. 'പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂര്‍ത്തിയായി. കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി അസൈന്‍ ചെയ്തിട്ടുണ്ട്. അതിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പര്‍ സിനിമയായി തന്നെയാകും 'അരിക്കൊമ്പന്‍' എത്തുക. ഒരു സെക്ഷന്‍ ഇപ്പോള്‍ ചിത്രീകരിക്കാന്‍ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും.2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തിനെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങള്‍'.
 
എന്‍. എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമാര്‍ന്ന കഥയാകുന്ന ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്.
 
അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവര്‍ത്തകര്‍ ഷാരോണ്‍ ശ്രീനിവാസ്, പ്രിയദര്‍ശിനി,അമല്‍ മനോജ്, പ്രകാശ് അലക്‌സ് , വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിന്‍ എന്നിവരാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയേറ്ററുകള്‍ പൂരപ്പറമ്പ് ആവാന്‍ ആ ഒറ്റ ഷോട്ട് മതി, ജയിലര്‍ സിനിമയിലെ മോഹന്‍ലാല്‍, വിശേഷങ്ങളുമായി സംവിധായകന്‍ അനീഷ് ഉപാസന