Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിദ്ദിഖ് നായകനാകുന്ന 'കണ്ണാടി' വരുന്നു, ചിത്രീകരണം ഉടന്‍ !

സിദ്ദിഖ് നായകനാകുന്ന 'കണ്ണാടി' വരുന്നു, ചിത്രീകരണം ഉടന്‍ !

കെ ആര്‍ അനൂപ്

, ശനി, 20 മാര്‍ച്ച് 2021 (09:38 IST)
സിദ്ദിഖ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കണ്ണാടി.ഏ ജി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 29 ന് തുടങ്ങും. നടന്റെ കരിയറിലെ പുതിയ വഴിത്തിരിവാകും ഈ കഥാപാത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. സിദ്ദിഖിന് പുറമേ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. രചന നാരായണന്‍കുട്ടി, രാഹുല്‍ മാധവ്, സുധീര്‍ കരമന, മാമുക്കോയ, സായ്കുമാര്‍, ശ്രീരാമന്‍, അമൃത എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
പാലക്കാട് വെച്ചാണ് ചിത്രീകരണം ആരംഭിക്കുന്നത്. തിരക്കഥയും സംഭാഷണവും മുഹമ്മദ് കുട്ടിയുടെതാണ്. ഉല്‍പല്‍ വി നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നടുവട്ടെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി നടുവട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചതിയുടെയും പകയുടെയും കഥയുമായി സാനിയയും വിഷ്ണുവും, 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' ട്രെയിലര്‍ ശ്രദ്ധ നേടുന്നു