മലയാളത്തിന് പ്രിയപ്പെട്ട തമിഴ് താരങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍നിരയിലുള്ള ആളാണ് സൂര്യ. വിജയ് കഴിഞ്ഞാല്‍ മലയാളിയുവത്വം ഏറെ ആരാധിക്കുന്ന തമിഴ് ഹീറോ സൂര്യയാണ്. സൂര്യയ്ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത.
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സയേഷ നായികയാകുന്ന ഈ സിനിമ ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി 15 കോടി രൂപയാണ് മോഹന്‍ലാല്‍ പ്രതിഫലം പറ്റുന്നതെന്നാണ് ഒരു വാര്‍ത്ത.
മമ്മൂട്ടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായി അഭിനയിക്കുന്ന യാത്ര എന്ന ചിത്രത്തില്‍ വൈ എസ് ആറിന്റെ മകന് ജഗന്മോഹന് റെഡ്ഡിയായാണ് സൂര്യ അഭിനയിക്കുന്നത്. ഈ സിനിമ തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങും.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വലിയ ആരാധകനാണ് സൂര്യ. തുടര്‍ച്ചയായുള്ള രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ ഈ മഹാനടന്മാര്ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമാണ് സൂര്യയെ തേടിയെത്തിയിരിക്കുന്നത്.