ഇന്ത്യൻ സിനിമയുടെ സംവിധായകനാണ് ഷങ്കർ. തമിഴ് സിനിമകളെ വേറെ ലെവലിലെടുക്കുന്ന സംവിധായകൻ. ഷങ്കറിന്റെ അവസാന റിലീസ് പടമാണ് 2.0. രജനികാന്ത് നായകനായ 2.0 യുടെ വിജയത്തിലാണ് സംവിധായകൻ. തമിഴകത്തിന്റെ അഭിമാന സംവിധായകനായ ഷങ്കർ ഇപ്പോൾ തന്റെ പ്രിയപ്പെട്ട മലയാള സിനിമകൾ ഏതെന്നു വ്യക്തമാക്കിയിരിക്കുകയാണ്.
പ്രേമവും , അങ്കമാലി ഡയറീസുമാണ് തന്റെ പ്രിയ ചിത്രങ്ങളെന്നും അടുത്തിടെ മലയാളം ചാനലുമായി നടന്ന അഭിമുഖത്തിൽ ഷങ്കർ വെളിപ്പെടുത്തി. എന്തായാലും 2.0യുടെ ഷൂട്ടിംഗ് സെറ്റിൽ പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രൻ ഷങ്കറിനെ കാണാൻ എത്തുകയും താൻ ഷങ്കറിന്റെ വലിയ ഫാൻ ആണെന്നും അറിയിച്ചിരുന്നു.
2015 ലാണ് പ്രേമം റിലീസ് ചെയ്യുന്നത്. നിവിൻ പോളി , സായി പല്ലവി , മഡോണ സെബാസ്റ്റ്യൻ , അനുപമ പരമേശ്വരൻ തുടങ്ങി നിരവധി പേര് അഭിനയിച്ച ചിത്രം വൻ പ്രതിസന്ധി ഘട്ടങ്ങൾക്കിടയിലും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചിരുന്നു.
ലിജോ ജോസ് പെല്ലിശേരിയുടേതാണ് അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദിന്റെ രചനയിൽ പുതുമുഖങ്ങൾ അണിനിരന്ന ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ഇത്.