Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ ലണ്ടനിലേക്ക്, 'റാം' ഉപേക്ഷിച്ചിട്ടില്ല, ചിത്രീകരണം ഓഗസ്റ്റില്‍

മോഹന്‍ലാല്‍ ലണ്ടനിലേക്ക്, 'റാം' ഉപേക്ഷിച്ചിട്ടില്ല, ചിത്രീകരണം ഓഗസ്റ്റില്‍

കെ ആര്‍ അനൂപ്

, വ്യാഴം, 14 ജൂലൈ 2022 (15:09 IST)
കോവിഡ് കാലത്ത് ചിത്രീകരണം മുടങ്ങിപ്പോയ മോഹന്‍ലാല്‍ ചിത്രമായിരുന്നു 'റാം'. സംവിധായകന്‍ ജീത്തു ജോസഫ് സിനിമയുടെ തിരക്കുകളിലേക്ക് കടന്നു. വിദേശ ലൊക്കേഷനുകള്‍ അദ്ദേഹം നേരില്‍ പോയി കണ്ടു.കഴിഞ്ഞ രണ്ടാഴ്ചയായി സംവിധായകന്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് പകുതിയോടെ പുനരാരംഭിക്കും.
 
  പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. എം ടി വാസുദേവന്‍ നായരുടെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്നആന്തോളജിയാണ് ഇത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ലണ്ടനിലേക്ക് പോകും.
 
'റാം' ചിത്രീകരണം രണ്ടുമാസത്തോളം നീണ്ടുനില്‍ക്കും എന്നാണ് കേള്‍ക്കുന്നത്.ലണ്ടന്‍, പാരീസ്, മൊറോക്കോ എന്നിവിടങ്ങളിലാണ് ടീം പ്രധാനമായും ചിത്രീകരിക്കുന്നത്. ആക്ഷന്‍-അഡ്വഞ്ചര്‍ 
 ചിത്രത്തില്‍ തൃഷയാണ് നായിക.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയദര്‍ശന്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത്! 'ഓളവും തീരവും' ചിത്രീകരണം പുരോഗമിക്കുന്നു