90 കളുടെ അവസാനം ഇറങ്ങിയ ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ ദിവ്യ ഉണ്ണി ആയിരുന്നു മമ്മൂട്ടിയുടെ നായിക. എന്നാൽ, ദിവ്യ ഉണ്ണിയെ നായികയാക്കുന്നതിൽ മമ്മൂട്ടിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ലെന്ന് സംവിധായകൻ ലാൽ ജോസ് പറയുന്നു. ശ്രീനിവാസന്റേത് ആയിരുന്നു തിരക്കഥ. ദിവ്യ ഉണ്ണി വേണ്ടെന്നും പകരം തമിഴ് നടി റോജ മതിയെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
ദിവ്യ ഉണ്ണി മമ്മൂട്ടിയിട്ട് മകളുടെ കൂടെ പഠിച്ചതാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു മമ്മൂട്ടിയുടെ പ്രശ്നം. മകളുടെ പ്രായമുള്ള നേടിക്കൊപ്പം അഭിനയിച്ചാൽ അത് പ്രേക്ഷകർ എങ്ങനെ എടുക്കുമെന്ന് മമ്മൂട്ടിക്ക് സംശയമുണ്ടായിരുന്നു. ദിവ്യ ഉണ്ണി വേണ്ട, പകരം റോജയെ വിളിക്കാമെന്ന് മമ്മൂട്ടി നിർദേശിച്ചെങ്കിലും ലാൽജോസ് വഴങ്ങിയില്ല. ദിവ്യ ഉണ്ണിക്ക് അഡ്വാൻസ് നൽകി പോയെന്ന് ലാൽ ജോസ് പറഞ്ഞു. സിനിമയിൽ നായികയും നായകനും തമ്മിൽ റൊമാൻസ് ഒന്നും ഇല്ല. അതിനാൽ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ലാൽ ജോസ് വ്യക്തമാക്കുന്നു.
ശ്രീനിവാസന്‍റെ വാക്കും മമ്മൂട്ടിയുടെ ഓഫറുമാണ് ആ സിനിമ സാധ്യമാക്കിയതെന്നാണ് ലാല്‍ജോസ് പറയുന്നത്. ലാൽ ജോസിന്റെ ആദ്യ സിനിമ ആയിരുന്നു ഒരു മറവത്തൂർ കനവ്. സിനിമ ഹിറ്റായിരുന്നു. ഇതോടെ ലാൽ ജോസിന്റെ തലവര തന്നെ മാറിമറിഞ്ഞു.