Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വലിമൈ'യിലെ വില്ലന്‍, പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍

'വലിമൈ'യിലെ വില്ലന്‍, പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (14:33 IST)
അജിത്തിന്റെ 'വലിമൈ' വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കിനും ലിറിക്കല്‍ സോങ്ങിനും ശേഷം നിര്‍മ്മാതാക്കള്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ രൂപം വെളിപ്പെടുത്തി.തെലുങ്ക് നടന്‍ കാര്‍ത്തികേയയാണ് സിനിമയില്‍ അജിത്തിന്റെ എതിരാളി.
 
'ആര്‍എക്‌സ് 100', 'ഗ്യാങ്സ്റ്റര്‍' എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്റ കോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. നടന്റെ 29-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് സ്‌പെഷ്യല്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.
 
ഒരു കൈയില്‍ വയര്‍ലെസും മറുകയ്യില്‍ ആല്‍ക്കഹോള്‍ ഫ്‌ലാസ്‌കുമായാണ് നടനെ കാണാനാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കരീനയ്‌ക്കൊരു ദുശീലമുണ്ട്, സിനിമ സെറ്റിലെത്തിയാലും താരം അത് ചെയ്യും'