Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ കഥ; ഉണ്ട കാണാൻ റെഡിയായി തിരക്കഥാകൃത്ത്; രസകരമായ പ്രമോഷന് കൈയടി

ചിത്രത്തിന്റെ ആകാംഷ കൂട്ടികൊണ്ടു ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷാദ് ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ കഥ; ഉണ്ട കാണാൻ റെഡിയായി തിരക്കഥാകൃത്ത്; രസകരമായ പ്രമോഷന് കൈയടി
, ബുധന്‍, 24 ഏപ്രില്‍ 2019 (09:20 IST)
മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന 'ഉണ്ട'ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇലക്ഷൻ ഡ്യൂട്ടിക്കായി ഛത്തീസ്ഗഡിലെ നക്സൽ ബാധിത പ്രദേശത്തേക്ക് പോകുന്ന പത്തംഗ പൊലീസുകാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിന്റെ ആകാംഷ കൂട്ടികൊണ്ടു ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷാദ് ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. വോട്ടെടുപ്പ് ദിവസമായ ഇന്നലെ ഹർഷാദിനുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഉണ്ടയെക്കുറിച്ച് പറയുന്നത്. എന്തായാലും ഹർഷാദിന്റെ പുതുപുത്തൻ രീതിക്കു കൈയ്യടിക്കുകയാണ് ആരാധകർ. 
 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
(ഇലക്ഷൻ ഡ്യൂട്ടി )
രാവിലെത്തന്നെ ഒരു പോലീസുകാരൻ ബൈക്കിന് കൈകാണിച്ചു. കൈയ്യിൽ ഒരു പ്ലാസ്റ്റിക്ക് കവറൊക്കെയായി ആകെ മടുത്ത അവസ്ഥയിലാണയാൾ. വഴിയിലുടനീളം അയാൾ സംസാരിച്ചോണ്ടിരിക്കയാണ്. ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതാണ്. കണ്ണൂർ ഭാഗത്തെവിടെയോ ആണ് സ്ഥലം. സഹപ്രവർത്തകർക്കുള്ള പ്രഭാതഭക്ഷണം വാങ്ങിയുള്ള വരവാണ്. 
"സാധാരണ ഏതെങ്കിലും പാർട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്. "
എന്നിട്ടെന്തേ ഇപ്രാവശ്യം അവരൊന്നും ഇല്ലേ?
"എല്ലാരും ഉണ്ടപ്പാ. പക്ഷേ ഓലൊന്നും മൈൻഡ് ചെയ്യുന്നില്ല. പിന്നെ വെശപ്പല്ലേ. അതു കൊണ്ട് ഞാൻ തന്നെ വാങ്ങാന്ന് വിചാരിച്ചു."
അവരൊക്കെ തെരക്കിലായതോണ്ടാവും.
ഉം.
പുള്ളിയെ ബൂത്തിലിറക്കിയ ശേഷം ഞാനോചിച്ചു ഇതുപോലെ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് 'ഉണ്ട' എന്നല്ലേ കേട്ടത്!
അതും അങ്ങ് ചത്തിസ്ഗഡിൽ...! 
എറങ്ങട്ടെ കാണണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മണ്ടത്തരം പറയരുത്, എന്റേത് കന്നി വോട്ടല്ല’; സെബാസ്റ്റ്യൻ പോളിന് ടൊവിനോയുടെ മാസ് മറുപടി!