വസന്ത് രവിയെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ ആദ്യമായി സംവിധാനം ചെയ്ത 'റോക്കി' '(ഡിസംബര്‍ 23ന്) ഇന്നലെ തിയേറ്ററുകളിലെത്തിയിരുന്നു. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സെല്വരാഘവന്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തന്റെ രണ്ടാമത്തെ ചിത്രമായ 'സാനി കൈദം' തിരക്കിലാണ് അരുണ്‍.
ഇപ്പോഴിതാ ധനുഷിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അരുണ്‍ മാതേശ്വരന്‍. നടന് ധനുഷ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. 1950 കളില്‍ നടക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണെന്നാണ് സിനിമയെന്നാണ് വിവരം.സിനിമയുടെ ജോലികള്‍ 2022 അവസാനത്തോടെ ആരംഭിക്കും.