Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും ഞാന്‍ പോവുന്നില്ല, വീണ്ടും വിവാഹം കഴിക്കും; അമല പോള്‍

അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു?

സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും ഞാന്‍ പോവുന്നില്ല, വീണ്ടും വിവാഹം കഴിക്കും; അമല പോള്‍
, വ്യാഴം, 15 ജൂണ്‍ 2017 (12:47 IST)
താരസുന്ദരി അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു. കോളിവുഡില്‍ നിന്നാണ് അമലയുടെ രണ്ടാം വിവാഹക്കാര്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു തമിഴ് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് വീണ്ടുമൊരു വിവാഹത്തിന് താന്‍ തയ്യാറാണ് എന്ന് 25 കാരിയായ അമല പോള്‍ വ്യക്തമാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
‘ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോവുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹവുമായിരിക്കും. വരന്‍ ആരാണെന്ന കാര്യം സമയം വരുമ്പോള്‍ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള ഒരു വിവാഹമായിരിക്കും അതെന്നും’ അമല അഭിമുഖത്തില്‍ പറഞ്ഞതായുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്നത്‍. 
 
ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ അമലയും വിജയും 2014 ജൂണ്‍ 12നാണ്  വിവാഹിതരായത്. വ്യത്യസ്ത ജാതി- മത- ഭാഷ പ്രശ്നങ്ങള്‍ മറികടന്നുള്ള ഇരുവരുടെയും ദാമ്പത്യം ആരാധകര്‍ ഹൃദയപൂര്‍വ്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2014 ല്‍ വിവാഹിതരായെങ്കിലും രണ്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നിലനിന്നുള്ളു. വിവാഹ ബന്ധം വേര്‍പെടുത്തിയതോടെയാണ് അമല വീണ്ടും അഭിനയ രംഗത്തേക്കെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുരാഗ് കശ്യപിനൊപ്പമുള്ള ‘ഈ പെണ്‍കുട്ടി’ ആരാണ്?