സന്തോഷ് പണ്ഡിറ്റ് മണ്ടനാണെന്ന് പറയുന്നവര്‍ ഇതൊന്നു കേട്ടോളൂ...
സന്തോഷ് പണ്ഡിറ്റ് മണ്ടനാണെന്ന് അധിക്ഷേപിക്കുന്നവര്‍ക്ക് അറിയാമോ? അദ്ദേഹം എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന്
മലയാള സിനിമയില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ശ്രമിച്ചയാളാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. സിനിമയില്‍ അദ്ദേഹത്തിന്റെ കടന്ന് വരവ് പലതരത്തിള്ള കളിയാക്കലുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.
പല പ്രതിഷേധങ്ങളുണ്ടായിരുന്നെങ്കിലും തളര്‍ന്ന് പോവാതെ മുന്നോട്ട് തന്നെ യാത്ര തുടര്‍ന്ന അദ്ദേഹം ഇന്ന് ഒരു സെലിബ്രിറ്റിയാണ്. 2011 ലാണ് ആദ്യമായി കൃഷ്ണനും രാധയും എന്ന സിനിമ അദ്ദേഹം ഒരുക്കിയത്. ചിത്രത്തിലെ പാട്ട് വൈറലായതോടെ സന്തോഷ് പണ്ഡിറ്റിന്റെ ഉദയം തുടങ്ങുകയായിരുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ തന്റെ സിനിമയ്ക്ക് വേണ്ടി കഥ, പാട്ടുകള്‍, ആലാപനം, സംവിധാനം, നിര്‍മാണം എന്നിങ്ങനെ എല്ലാം സ്വന്തമായി നിര്‍വഹിച്ചു. ഇപ്പോള്‍ മമ്മുട്ടിയുടെ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സന്തോഷ്.
സന്തോഷിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു മിനി മോളുടെ അച്ഛന്‍. മിനി മോളുടെ അച്ഛന്റെ വേഷത്തിലായിരുന്നു സന്തോഷ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 2014 ലായിരുന്നു ഈ സിനിമ പുറത്ത് വന്നത്. പിന്നീട് കാളിദാസന്‍ കവിതയെഴുതുകയാണ്, ടിന്റു മോന്‍ എന്ന കോടിശ്വേരന്‍, ചിരഞ്ജീവി ഐപിഎസ് തുടങ്ങിയ സിനിമയിലൂടെ സന്തോഷ് ശ്രദ്ധേയമായി.