സന്തോഷത്തിന്റെ ദേശം തേടി അലഞ്ഞ മോഹന്‍ലാല്‍ എത്തിപ്പെട്ടത് ഭൂട്ടാനില്‍!
ഒരിടവേളക്ക് ശേഷം ബ്ലോഗുമായി വീണ്ടും മോഹന്‍ലാല്‍
ലോകത്തിന് സന്തോഷത്തിന് മാത്രമായി ഒരു ദേശം ഉണ്ടെന്നും അത് ഭൂട്ടാന് ആണെന്നും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പറയുന്നു. മറ്റ് ലോകരാജ്യങ്ങളെല്ലാം മൊത്തം ആഭ്യന്തര ഉത്പാദനം തങ്ങളുടെ ദേശത്തിന്റെ പുരോഗതിയുടെ അടയാളമായി കണക്കാക്കുമ്പോള്‍ ഭൂട്ടാന് സ്വന്തം ദേശത്തിന്റെ മൊത്തം ആനന്ദത്തെയാണ് പുരോഗതിയായി കണക്കാക്കുന്നതെന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ പറയുന്നു. ഒരിടവേളക്ക് ശേഷമാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നത്.