Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലണ്ടന്‍ ജീവിതം നിവിന്‍ പോളിയെ വല്ലാതെ തളര്‍ത്തി!

ചിരിയുടെ വെടിക്കെട്ടായിരിക്കും ഈ ഓണത്തിന്

ലണ്ടന്‍ ജീവിതം നിവിന്‍ പോളിയെ വല്ലാതെ തളര്‍ത്തി!
, ചൊവ്വ, 8 ഓഗസ്റ്റ് 2017 (16:49 IST)
ഓണത്തിന് റിലീസ് ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. ചിത്രത്തിലെ പ്രധാനതാരങ്ങളുടെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ നിവിന്‍ പോളിയുടെ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
 
ലണ്ടന്‍ ജീവിതം തന്നെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞ് തളര്‍ന്ന് കിടക്കുന്ന കുര്യന്‍ ചാക്കോയുടെ ചിത്രമാണ് നിവിന്‍ പുറത്ത് വിട്ടിരിക്കുന്നത്. കുര്യന്‍ ചോക്കോയെന്നാണ് നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിവിന്റെ മാതാപിതാക്കളായി ലാലും ശാന്തി കൃഷ്ണയും അഭിനയിക്കുന്നു.
 
ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്. ചിത്രം ഒരു ഫാമിലി എന്റര്‍‌ടെയ്ന്മെന്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം നടി ശാന്തി കൃഷ്ണ അഭിനയിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ഐശ്വര്യ ലക്ഷ്മിയും അഹാന കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുപ്പതുകാരനായ മോഹന്‍ലാല്‍ വരുന്നു, ഇനി പുലിയെപ്പോലെ കുതിക്കും!