Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മലയാള സിനിമയെ വിസ്മയിപ്പിക്കാൻ അഞ്ച് വൻ പ്രൊജക്ടുകളുമായി മോഹൻലാൽ!

റെക്കോർഡുക‌ൾ സ്വന്തം പേരിൽ എഴുതിചേർക്കാൻ വൻ പ്രൊജക്ടുകളുമായി മോഹൻലാൽ!

മലയാള സിനിമയെ വിസ്മയിപ്പിക്കാൻ അഞ്ച് വൻ പ്രൊജക്ടുകളുമായി മോഹൻലാൽ!
, തിങ്കള്‍, 10 ഏപ്രില്‍ 2017 (14:25 IST)
മലയാള സിനിമയിലെ ഏറ്റവും വലിയ റെക്കോർഡ് ആരുടെ പേരിലാണെന്ന് ചോദിച്ചാൽ മോഹൻലാൽ എന്ന് സംശയമില്ലാതെ എല്ലവരും പറയും. റെക്കോർഡുക‌ൾ ഓരോന്നായി ഉയർത്തിപ്പൊക്കിയാണ് കഴിഞ്ഞ വർഷം പുലിമുരുകൻ മുന്നേറ്റം കുറിച്ചത്. ഇപ്പോഴിതാ, 2016 മാത്രമല്ല 2017ഉം തന്റെ വർഷമാണെന്ന് തെളിയിക്കുകയാണ് മോഹൻലാൽ. 
 
മലയാള സിനിമയെ വിസ്മയിപ്പിക്കാൻ അഞ്ച് വൻ പ്രൊജക്ടുക‌ളാണ് അണിയറയിൽ ഒരുങ്ങുന്നത്. എല്ലാം മാസ് ചിത്രങ്ങൾ. അണിയറയിൽ ഒരുങ്ങുന്ന പ്രൊജക്ടുകൾക്കൊക്കെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അഞ്ച് ചിത്രങ്ങളും നിർമിയ്ക്കുന്നത് മോഹൻലാലിന്റെ സന്തത സഹചാരി ആയ ആന്റണി പെരുമ്പാവൂർ ആണ്.
 
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷമായിരിക്കും തീയേറ്ററുകളിൽ എത്തുക. 
 
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ ഒന്നിക്കുന്ന 'ഒടിയന്‍' ആണ് ആശിര്‍വാദ് സിനിമാസിന്റെ മറ്റൊരു പ്രധാന ചിത്രം. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍. പുലിമുരുകന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുകയാണ്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ഈ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. 
 
മോഹന്‍ലാല്‍-ലാല്‍ ജോസ് ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ അണിയറ ജോലികള്‍ പുരോഗമിക്കുകയാണ്. ബെന്നി പി. നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. മോഹന്‍ലാല്‍ - രണ്‍ജി പണിക്കര്‍ - ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുക്കുന്ന ചിത്രവും പ്രേക്ഷകരെ ഇളക്കിമറിക്കുമെന്ന് പ്രതീക്ഷിക്കാം.
 
അടുത്തത് പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രവും നിർമിയ്ക്കുന്നത് ആന്റണി പെരുമ്പാവൂർ തന്നെയാണ്. മേയ് അവസാനമാണ് പ്രണവ് നായകനായെത്തുന്ന ജീത്തു ജോസഫ് സിനിമയും ചിത്രീകരണത്തിനായി ഒരുങ്ങുന്നത്.  ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായി എത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതെത്ത്രത്തോളം സത്യമാണെന്ന് വ്യക്തമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെ 'ആദം' വിവാദത്തിലേക്ക്