പൃഥ്വിരാജ് ചിത്രം പൃഥ്വിരാജ് ചിത്രമാണ്, അല്ലാതെ മോഹന്‍ലാല്‍ ചിത്രമല്ല!
അത് മോഹന്‍ലാല്‍ അല്ല, ആളുകള്‍ വെറുതെ പറഞ്ഞതാണ്!
പൃഥ്വിരാജ് നായകനായ ‘എസ്ര’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നതുമുതല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ‘ഏബ്രഹാം എസ്ര’യെ അവതരിപ്പിക്കുന്നതെന്ന രീതിയില്‍ ഒരു പ്രചരണം നടന്നിരുന്നു. എന്നാല്‍ അതില്‍ വാസ്തവമില്ലെന്ന് ഇപ്പോള്‍ സംവിധായകന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
മുഖം വ്യക്തമാകാത്ത രീതിയില്‍ തോള് ചരിച്ച് ഒരാള്‍ നില്ക്കുന്ന രംഗം ട്രെയിലറില്‍ കണ്ടതോടെയാണ് ഏബ്രഹാം എസ്രയായി മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന പ്രചരണമുണ്ടായത്. എന്നാല്‍ സംവിധായകനായ ജെയ് കെ പറയുന്നത് ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നെങ്കില്‍ എന്നത് ഇപ്പോള്‍ തന്റെയും ആഗ്രഹമാണ് എന്നാണ്.
അതായത് എസ്രയില്‍ മോഹന്‍ലാല്‍ ഇല്ല. ആ ചിത്രത്തിലെ നായകന് പൃഥ്വിരാജ് തന്നെയാണ്. കൂടുതല്‍ വ്യക്തതയ്ക്ക് പടം തിയേറ്ററില്‍ കാണുന്നതുവരെ കാത്തിരിക്കാം.