Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ക്ലൈമാക്സില്‍ മമ്മൂട്ടി തോറ്റു, പടം പൊട്ടി!

ക്ലൈമാക്സില്‍ മമ്മൂട്ടി തോറ്റു, പടം പൊട്ടി!
, ശനി, 11 മാര്‍ച്ച് 2017 (15:46 IST)
ഒരു ചെറിയ പ്ലോട്ടായിരുന്നു അത്. നമ്മള്‍ സ്നേഹിക്കുന്നവരെയല്ല, നമ്മളെ സ്നേഹിക്കുന്നവരെയാണ് നമ്മള്‍ കണ്ണുതുറന്നുകാണേണ്ടത് എന്ന്. ‘മേഘം’ എന്ന സിനിമ പ്രിയദര്‍ശന്‍ സൃഷ്ടിച്ചത് ആ ചെറിയ പ്ലോട്ടില്‍ നിന്നാണ്. ടി ദാമോദരന്‍ തിരക്കഥ രചിച്ചു.
 
വളരെക്കുറച്ച് മമ്മൂട്ടിച്ചിത്രങ്ങളേ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ ഏറ്റവും മനോഹരമായ ചിത്രമായിരുന്നു മേഘം. സുരേഷ് ബാലാജി നിര്‍മ്മിച്ച ചിത്രം വിതരണം ചെയ്തത് മോഹന്‍ലാലിന്‍റെ പ്രണവം.
 
മമ്മൂട്ടിക്കൊപ്പം ദിലീപും ചിത്രത്തില്‍ നിറഞ്ഞുനിന്നു. ശ്രീനിവാസനും പ്രിയാഗില്ലും കൊച്ചിന്‍ ഹനീഫയും നെടുമുടിയും കെ പി എസ് സി ലളിതയും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു. പക്ഷേ ബോക്സോഫീസില്‍ മേഘത്തിന് പിടിച്ചുനില്‍ക്കാനായില്ല.
 
1999 ഏപ്രില്‍ 15ന് വിഷു റിലീസായാണ് മേഘം പ്രദര്‍ശനത്തിനെത്തിയത്. ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി. എന്നാല്‍ പടം വേണ്ടത്ര ക്ലിക്കായില്ല. അതിന് കാരണവുമുണ്ട്.
 
മലയാളത്തില്‍ ചന്ദ്രലേഖ എന്ന മെഗാഹിറ്റിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മേഘം. അതുകൊണ്ടുതന്നെ ചന്ദ്രലേഖ പോലെ ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറാണ് ജനം പ്രതീക്ഷിച്ചത്. എന്നാല്‍ മേഘം അതായിരുന്നില്ല. മാത്രമല്ല, പ്രിയദര്‍ശനും മമ്മൂട്ടിയും വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു അത്ഭുതചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷ കാക്കാന്‍ പ്രിയന് കഴിഞ്ഞില്ല. ക്ലൈമാക്സിലാകട്ടെ പരാജയപ്പെട്ട നായകനായിരുന്നു മമ്മൂട്ടി. അതും പ്രേക്ഷകര്‍ ചിത്രത്തെ തള്ളിക്കളയുന്നതിന് കാരണമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ഒരു സിനിമ മതി മമ്മൂട്ടിയെ മനസ്സിലാക്കാൻ, അതെനിയ്ക്ക് കഴിഞ്ഞു: മണിയൻപിള്ള രാജു