Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങനെയുള്ളവരാണോ റോൾ മോഡലാക്കേണ്ടത്? ജാക്വിലിൻ പരസ്യം ചെയ്യുന്ന ബ്രാൻഡുകൾ വാങ്ങില്ലെന്ന് സോന മഹാപത്ര

ഇങ്ങനെയുള്ളവരാണോ റോൾ മോഡലാക്കേണ്ടത്? ജാക്വിലിൻ പരസ്യം ചെയ്യുന്ന ബ്രാൻഡുകൾ വാങ്ങില്ലെന്ന് സോന മഹാപത്ര
, ചൊവ്വ, 17 മെയ് 2022 (20:27 IST)
നടി ജാക്വിലിൻ ഫെർണാണ്ടസ് ബ്രാൻഡ് അംബാസിഡറായി വരുന്ന ഉൽപ്പന്നങ്ങൾ വാങ്ങില്ലെന്ന് വ്യക്തമാക്കി സംഗീതജ്ഞയും ഗാനരചയിതാവുമായ സോന മഹാപാത്ര. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരിൽ ജാക്വിലിങ് അന്വേഷണം നേരിട്ടിരുന്നു.
 
ഇങ്ങനെയുള്ളവരല്ല ഭാവി തലമുറയ്ക്ക് മാതൃകയാകേണ്ടത് എന്ന് പറഞ്ഞുകൊണ്ടാണ് സോന മഹാപത്ര തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇതുപോലുള്ളവർ ബ്രാൻഡ് അംബാസിഡറാകുന്ന ഏത് ബ്രാൻഡും ഒഴിവാക്കാനാണ് തന്റെ വ്യക്തിപരമായ തീരുമാനമെന്ന് സോന പറഞ്ഞു.കമ്പനികൾ ബ്രാൻഡ് അംബാസിഡർമാരെ തിരെഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണെ‌മെന്നും ആരെയും മോശക്കാരാക്കാനല്ല താൻ നിലപാട് വ്യക്തമാക്കിയതെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോന മഹാപത്ര പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെജിഎഫ് മാസിന്റെ പെരിയപ്പ, പ്രശംസയുമായി ശങ്കറും