രണ്ട് പെൺമക്കളുടെ അച്ഛനാണ് ദിലീപ്. ഇളയ മകൾ മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. കാവ്യയും കുഞ്ഞും ചെന്നൈയിലാണ് താമസിക്കുന്നത്. ദിലീപ് നിരവധി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ലക്ഷങ്ങൾ പ്രതിഫലം നടന് ഒരു സിനിമയിൽ ലഭിക്കാറുണ്ട്.
അതിനിടയിൽ ബിസിനസ് എന്ന നിലയിൽ 'ദേ പുട്ട്'എന്നപേരിൽ കൊച്ചിയിൽ ഒരു ഹോട്ടലും നടൻ ആരംഭിച്ചിരുന്നു. പേരിലെ കൗതുകവും ദിലീപ് എന്ന ബ്രാൻഡും ഹോട്ടലിലേക്ക് ആളുകളെ ആകർഷിക്കാൻ കാരണമായി. കൊച്ചി ഇടപ്പള്ളി വന്നാൽ ഇപ്പോഴും 'ദേ പുട്ട്'ലേക്ക് ആളുകൾ എത്താറുണ്ട്. പുട്ട് ദിലീപിന്റെയും നാദിർഷയുടെയും കൂട്ടുകെട്ടിൽ ആരംഭിച്ചതാണ്.ഫോർട്ട് കൊച്ചിയിൽ ഗായകൻ യേശുദാസിന്റെ തറവാട് വീട്ടിൽ 'മംഗോ ട്രീ' എന്ന പേരിൽ മറ്റൊരു റെസ്റ്റോറന്റും നടനുണ്ട്. എന്നാൽ അധികം ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. എന്തുകൊണ്ടാണ് ദിലീപ് ഹോട്ടൽ ബിസിനസിലേക്ക് കടന്നത് എന്ന കാര്യം.
തങ്കമണി എന്ന സിനിമയുടെ പ്രമോഷൻ 'ദേ പുട്ട്' ന്റെ ഉള്ളിൽ വെച്ച് ദിലീപ് നടത്തിയിരുന്നു.
'ഒരു കലാകാരൻ എന്ന നിലയിൽ കണ്ണിലൂടെയും ചെവിയിലൂടെയുമാണ് നമ്മൾ മറ്റുള്ളവരുടെ മനസിലേക്ക് കയറുന്നത്. കണ്ട് ഇഷ്ടപ്പെട്ട് മനസ്സിൽ എടുത്തുവെക്കുന്നതാണ്. ഭക്ഷണവും അതുപോലെ തന്നെ. അതിനാൽ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പിക്കുന്നതിൽ ടെൻഷൻ ഉണ്ടെന്ന്, ദിലീപ് പറഞ്ഞു.
കൂട്ടുകാർക്ക് സംസാരിച്ചിരിക്കാൻ, എന്നും ആശയവിനിമയം നടത്താൻ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് 'ദേ പുട്ട്'. നല്ല ഭക്ഷണം ലഭിക്കുന്നുവെന്ന റിപ്പോർട്ട് പ്രചരിച്ചതോടെ കാര്യങ്ങൾ കുറച്ചു കൂടി സീരിയസ് ആയി. ഒരുപാട് പേര് നമ്മുടെ സ്ഥാപനത്തിൽ ഭക്ഷണം കഴിക്കാൻ വരുന്നതിൽ സന്തോഷം എന്നും ദിലീപ് പറഞ്ഞു.
ചിക്കൻ ബിരിയാണി പുട്ട്, ബീഫ് ബിരിയാണി പുട്ട് തുടങ്ങി വെറൈറ്റി പിടിക്കാൻ ദേ പുട്ടിന് ആയി.
ദിലീപിന്റെ 'പവി ടേക്ക് കെയർ' എന്ന സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാകും.