2013-ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി മാറിയ ദൃശ്യത്തില്‍ മമ്മൂട്ടി അഭിനയിച്ചാലോ ? ജോര്‍ജുകുട്ടിയായി മമ്മൂട്ടിയെയും ജിത്തു ജോസഫ് മനസ്സില്‍ കണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് മോഹന്‍ലാലിന് മുമ്പ് മമ്മൂട്ടിയോട് ചെന്ന് സംവിധായകന്‍ കഥ പറഞ്ഞത്. മമ്മൂട്ടി ആയിരുന്നെങ്കിലും സിനിമയ്ക്ക് ഇതേ പ്രേക്ഷക പിന്തുണ ലഭിക്കുമെന്ന് ജീത്തു പറയുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും ജീവിക്കുന്ന പ്രതിഭകള്‍ ആണെന്നും ഇവര്‍ക്ക് പുറമേ താഴെ റേഞ്ചില്‍ ഉള്ള ഒരു ആര്‍ട്ടിസ്റ്റ് ചെയ്താലും സിനിമ നന്നാക്കുമായിരുന്നു എന്നും ജീത്തു ജോസഫ് പറയുന്നു. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും തരുന്ന പുഷ് ഉണ്ടാവില്ലായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മമ്മൂക്ക ആയിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നേനെ. മമ്മൂക്ക ചെയ്താലും ആ പടം നന്നായിട്ട് തന്നെ വരും. മമ്മൂക്ക ലാലേട്ടന്‍ ഇവര്‍ രണ്ടുപേരും ചെയ്തു കഴിഞ്ഞാല്‍ തീര്‍ച്ചയായും ആ പടത്തിന് വലിയ സ്വീകാര്യത ലഭിക്കും. അവ രണ്ടുപേരും ജീവിക്കുന്ന പ്രതിഭകളാണ്. നല്ല ആര്‍ട്ടിസ്റ്റുകള്‍ ആണ്. പക്ഷേ വേറൊരു ലെവലിലുള്ള താഴെ റേഞ്ചിലുള്ള ഒരു ആര്‍ട്ടിസ്റ്റ് ചെയ്താലും സിനിമ നന്നാവുമായിരുന്നു. നല്ല സിനിമയാകും പക്ഷേ ഇവര്‍ പുഷ് ചെയ്യുന്ന ലെവലിലേക്ക് എത്തില്ലായിരുന്നു. ഇവരെക്കൊണ്ട് പറ്റുന്ന ഉയരത്തിലേക്ക് സിനിമ പോകില്ല എന്നേയുള്ളൂ.',-ജിത്തു ജോസഫ് പറഞ്ഞു.
മമ്മൂട്ടിയെ നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങളാല്‍ മമ്മൂട്ടി സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.
ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിച്ചു.4.60 കോടി രൂപ ബഡ്ജറ്റില്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.