Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തൊരു നേട്ടം! ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച് പണം വാരിക്കൂട്ടി ഹനുമാന്‍, ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട്

HanuMan

കെ ആര്‍ അനൂപ്

, ശനി, 27 ജനുവരി 2024 (15:34 IST)
2024ലെ ആദ്യത്തെ സര്‍പ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിക്കാം ഹനുമാന്‍ എന്ന തെലുങ്ക് സിനിമയെ.താരപരിവേഷം ഇല്ലാതെ എത്തിയ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ വലിയ സ്വീകാര്യത ലഭിച്ചു. മികച്ച കളക്ഷന്‍ സ്വന്തമാക്കാനായി.പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത ചിത്രം ജനുവരി 12നാണ് റിലീസ് ചെയ്തത്. 200 കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ വേഗത്തില്‍ തന്നെ കളക്ഷനില്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. 
 
 ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് ഹനുമാന്‍ 250 കോടിയിലധികം നേടി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള വിജയമാണ് സിനിമ നിര്‍മാതാക്കള്‍ക്ക് സമ്മാനിച്ചത്.
 
വന്‍ വിജയത്തിന് പിന്നാലെ ഇന്നലെ അണിയറക്കാര്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.ജയ് ഹനുമാന്‍ എന്നാണ് സീക്വലിന്റെ പേര്. ഇപ്പോഴിതാ ഇതിലെ നായകനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. രണ്ടാം ഭാഗത്തിലും തേജ സജ്ജ അവതരിപ്പിച്ച ഹനുമന്തു എന്ന കഥാപാത്രം ഉണ്ടാകുമെങ്കിലും ഒരു സൂപ്പര്‍ താരം കൂടി പുതിയ ചിത്രത്തില്‍ എത്തുന്നുണ്ട്.
 
കേന്ദ്ര കഥാപാത്രം ഹനുമാന്റേത് ആയിരിക്കും. അതിനായി പല സൂപ്പര്‍താരങ്ങളുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ആരാണെന്ന് കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലറിന് ശേഷം രജനികാന്തിന്റെ 'ലാൽ സലാം' റിലീസിനൊരുങ്ങുന്നു, റിലീസ് തീയതി അറിയണ്ടേ ?