Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Vishu 2024: വിഷു ചിത്രങ്ങള്‍! ഒന്നല്ല 4 പടങ്ങള്‍, കോടി ക്ലബ്ബുകള്‍ പിറക്കും, പ്രതീക്ഷകളോടെ പ്രേക്ഷകര്‍

Vishu 2024: വിഷു ചിത്രങ്ങള്‍! ഒന്നല്ല 4 പടങ്ങള്‍, കോടി ക്ലബ്ബുകള്‍ പിറക്കും, പ്രതീക്ഷകളോടെ പ്രേക്ഷകര്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 മാര്‍ച്ച് 2024 (09:17 IST)
മികച്ചൊരു സമയത്തിലൂടെയാണ് മലയാളം സിനിമ കടന്നുപോകുന്നത്. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകയും നീട്ടി സ്വീകരിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ റെക്കോര്‍ഡ് കളക്ഷന്‍ മലയാളത്തില്‍ പിറന്നു. പുതിയ ചരിത്രം എഴുതുകയാണ് യുവതാരങ്ങള്‍. കേരളത്തിന് പുറത്തും മലയാള സിനിമകള്‍ക്ക് സ്വീകാര്യത ലഭിക്കുന്ന കാലം. കോടികളുടെ റെക്കോര്‍ഡുകള്‍ ഇനിയും മാറിമറിയും. അതിന് പറ്റുന്ന തരത്തിലുള്ള ചിത്രങ്ങളാണ് വിഷുക്കാലത്ത് എത്തുന്നത്. ഇപ്പോള്‍ ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത വരാനിരിക്കുന്ന വിഷു സിനിമകള്‍ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.
 
ആടുജീവിതം
 
സിനിമ ആസ്വാദകര്‍ ഒരുപോലെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം(Aadujeevitham). 2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്.ബ്ലെസ്സിയുടെ സിനിമ മാജിക് ഫ്രെയിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. മാര്‍ച്ച് 28ന് സിനിമ റിലീസ് ചെയ്യും.

ആവേശം
 
2023ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു രോമാഞ്ചം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയത്തിനുശേഷം 2024 പിടിച്ചെടുക്കാന്‍ ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.പെരുന്നാള്‍- വിഷു റിലീസായി തിയറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം.ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
ജയ് ഗണേഷ്
 
ഇനി ഉണ്ണി മുകുന്ദന്റെ കാലം. മാസങ്ങളായി നടന്റെ ഒരു സിനിമ പുറത്തിറങ്ങിയിട്ട്. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ആദ്യം എത്തുന്നത് ജയ് ഗണേഷ് എന്ന ചിത്രമാണ്. ഏപ്രില്‍ 11നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
വര്‍ഷങ്ങള്‍ക്കുശേഷം
 
പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ആദ്യമായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന് എത്തും.മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, നിത പിള്ള, കലേഷ് ആനന്ദ്, അര്‍ജുന്‍ ലാല്‍, ദീപക് പറമ്പോള്‍, അശ്വന്ത് ലാല്‍, ഭഗവത് മാനുവല്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ.... ഒടുവില്‍ തീരുമാനമായി! യഷിന്റെ നായിക ആര്?