Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘കഥ കുഗ്രാമത്തിൽ ആണെങ്കിലും നായിക നല്ല ആപ്പിൾ പോലെയിരിക്കണം, ആദ്യ കാഴ്ചയിൽ തന്നെ നായകന് അന്തം വിടാൻ കഴിയണം’ - വൈറൽ കുറിപ്പ്

‘കഥ കുഗ്രാമത്തിൽ ആണെങ്കിലും നായിക നല്ല ആപ്പിൾ പോലെയിരിക്കണം, ആദ്യ കാഴ്ചയിൽ തന്നെ നായകന് അന്തം വിടാൻ കഴിയണം’ - വൈറൽ കുറിപ്പ്
, വ്യാഴം, 7 മാര്‍ച്ച് 2019 (14:52 IST)
നായികാപ്രാധാന്യമുള്ള സിനിമകൾ അന്നും ഇന്നുമുണ്ട്. അടുത്തകാലങ്ങളിൽ ഇറങ്ങിയ കുറച്ച് സിനികളിൽ ശക്തമായ സ്ത്രീ സാന്നിധ്യവുമുണ്ട്. സിനിമയിലെ കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകളിലെ സൗന്ദര്യവല്‍ക്കരണം കാരണം ഒരുപാട് മാറിയിരിക്കുകയാണ് നായികമാർ. 
 
എപ്പോ നോക്കിയാലും ബ്യൂട്ടി പാര്‍ലറില്‍ നിന്നിറങ്ങിയത് പോലെ, ഇപ്പോഴും ഇന്‍ട്രോ സീനില്‍ ശരീര സൗന്ദര്യത്തില്‍ മാത്രം തളച്ചിരിട്ടിരിക്കുന്ന, ആദ്യ ഷോട്ടില്‍ സ്ലോ മോഷനില്‍ മുടി കാറ്റിലാടുന്ന, ആദ്യ കാഴ്ചയില്‍ തന്നെ നായകന് അന്തം വിടാന്‍ പാകത്തിലൊരു ഷോ പീസാക്കി കളഞ്ഞു പ്രധാന നടിയെ.  
 
പഴയകാലസിനിമകളിലെ നായികാസങ്കല്‍പത്തെയും ഇപ്പോഴത്തെ നായികസങ്കല്‍പത്തെയും കുറിച്ച് ചെറിയൊരു അവലോകനം നടത്തിയ ആര്‍ ജെ സലീമിന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സിനിമാപ്രേമികളുടെ സിനിമ പാരഡിസോ എന്ന ഗ്രൂപ്പിലാണ് കുറിപ്പ് വന്നത്.
 
ഫേസ്ബുക്ക് പോസ്റ്റ്:
 
ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകളിലെ സൗന്ദര്യവൽക്കരണം കാരണം ഏറ്റവുമധികം മാറിപ്പോയത് നായികമാരാണ്. നായികയെ അങ്ങനെ തന്നെയൊരു പ്ലാസ്റ്റിക് പാവയാക്കി കളഞ്ഞു മുഖ്യധാരാ സിനിമ. എല്ലാ രീതിയിലും ഒബ്ജെക്ടിഫൈ ചെയ്തു കളഞ്ഞു. 
 
കുമ്മായം മുക്കിയതുപോലത്തെ വെളുപ്പ് മാത്രമല്ല, അലമ്പ് എന്നൊരു മനുഷ്യ സഹജമായ അവസ്ഥയേ ഇല്ലാത്ത, എപ്പോ നോക്കിയാലും ബ്യൂട്ടി പാർലറിൽ നിന്നിറങ്ങിയത് പോലെ, ഇപ്പോഴും ഇൻട്രോ സീനിൽ ശരീര സൗന്ദര്യത്തിൽ മാത്രം തളച്ചിരിട്ടിരിക്കുന്ന, ആദ്യ ഷോട്ടിൽ സ്ലോ മോഷനിൽ മുടി കാറ്റിലാടുന്ന, ആദ്യ കാഴ്ചയിൽ തന്നെ നായകന് അന്തം വിടാൻ പാകത്തിലൊരു ഷോ പീസാക്കി കളഞ്ഞു പ്രധാന നടിയെ. 
 
പ്രാതിനിധ്യ സ്വഭാവം പോയിട്ട് ഈ ഗ്രഹത്തിലെ തന്നെയാണെന്ന് പറയില്ല. ഒരു ടോട്ടൽ ഐ കാൻഡി. സിനിമയിലെ പ്രാധാന്യം പിന്നെ പറയേം വേണ്ട. പലരും പൊക്കിയടിക്കുന്ന തമിഴ് സിനിമയിലൊക്കെ ഇന്നും ഇക്കാര്യത്തിൽ മാത്രം വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്നു. കഥയെത്ര ഉൾനാട്ടിൽ സെറ്റ് ചെയ്താലും നായിക നല്ല ആപ്പിള് പോലെ ഇരിക്കണമെന്നാണ് ശാസ്ത്രം. മലയാളം പക്ഷെ തമ്മിൽ ഭേദമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകർ പോലും കണ്ടിട്ടില്ലാത്ത മമ്മൂട്ടി ചിത്രം!