Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിക്രം മുത്തച്ഛനാകുന്നു, ആഘോഷനിറവില്‍ കുടുംബം

വിക്രം മുത്തച്ഛനാകുന്നു, ആഘോഷനിറവില്‍ കുടുംബം

കെ ആര്‍ അനൂപ്

, ചൊവ്വ, 21 ജൂലൈ 2020 (14:04 IST)
നടൻ വിക്രം മുത്തച്ഛനാകാൻ പോകുന്നു. 2017ൽ ആയിരുന്നു വിക്രമിൻറെ മകൾ അക്ഷിത വിവാഹിതയായത്. മനു രഞ്ജിത്താണ് അക്ഷിതയുടെ ഭർത്താവ്. ഇപ്പോഴിതാ മാതാപിതാക്കൾക്ക് അക്ഷിത ഒരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ്. താമസിയാതെ അക്ഷിത അമ്മയാകും. 
 
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ലളിതമായ രീതിയിൽ ആഘോഷിക്കാൻ കുടുംബം പദ്ധതിയിടുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
അതേസമയം വിക്രമിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് കോബ്ര. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. യുവാവായും വൃദ്ധനായും തടിച്ച ശരീര പ്രകൃതിയുള്ളയാളായുമെല്ലാം വിക്രം എത്തുന്ന പോസ്റ്റർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ശ്രീനിധി ഷെട്ടിയാണ് നായിക. ഇർഫാൻ പഠാനാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി സ്റ്റാലിൻ, വിനയ് ഫോർട്ട് ലൈനിൻ - ചെ ഗുവേരയോ ? !