Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയാന്‍ പറ്റുന്നതല്ല സ്വാതന്ത്ര്യം; വിനായകനെതിരെ സംവിധായിക വിധു വിന്‍സന്റ്

വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയാന്‍ പറ്റുന്നതല്ല സ്വാതന്ത്ര്യം; വിനായകനെതിരെ സംവിധായിക വിധു വിന്‍സന്റ്
, വെള്ളി, 25 മാര്‍ച്ച് 2022 (11:27 IST)
'ഒരുത്തീ' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ മീ ടുവിനെതിരെ നടന്‍ വിനായകന്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. സിനിമാ രംഗത്തുനിന്നുള്ള പ്രമുഖരും വിനായകനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിനായകന്‍ മാപ്പ് പറയണമെന്ന് സംവിധായിക വിധു വിന്‍സന്റ് ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് വിനായകന്‍ നടത്തിയതെന്നും വിധു പറഞ്ഞു. 
 
'ഒരുത്തീയുടെ പ്രസ് കോണ്‍ഫറന്‍സില്‍ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകന്‍ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരില്‍ വിനായകന്‍ മാപ്പ് പറയുകയാണ് വേണ്ടത്.' വിധു ഫെയ്സ്ബുക്കില്‍ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസിലേക്ക് ഇല്ലെന്ന് ഒമര്‍ ലുലു; കാരണം ഇതാണ്