Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മകന്‍ സിനിമയില്‍, അരങ്ങേറ്റം അമ്മയ്ക്ക് കൂടെ,'കഠിന കഠോരമീ അണ്ഡകടാഹം' പോസ്റ്ററിന് പിന്നിലെ സന്തോഷം

മകന്‍ സിനിമയില്‍, അരങ്ങേറ്റം അമ്മയ്ക്ക് കൂടെ,'കഠിന കഠോരമീ അണ്ഡകടാഹം' പോസ്റ്ററിന് പിന്നിലെ സന്തോഷം

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (10:06 IST)
നടി പാര്‍വതി ആര്‍ കൃഷ്ണയും ഭര്‍ത്താവ് ബാലഗോപാലും സന്തോഷത്തിലാണ്. രണ്ട് വയസ്സുള്ള മകന്‍ അവ്യുക്ത് സിനിമയിലെത്തിയ സന്തോഷത്തിലാണ് ഇരുവരും. അമ്മയ്‌ക്കൊപ്പം തന്നെയാണ് അവ്യുക്ത് 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
 
ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം.നവാഗതനായ മുഹസിന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിരയുണ്ട്.
 
എസ്.മുണ്ടോള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേവദൂതന് 22 വയസ്സ്! ഓര്‍മ്മകളില്‍ നടന്‍ വിനീത് കുമാര്‍